അരവിന്ദ് സ്വാമി സംവിധായകനാകുന്നു

തമിഴ് ചലച്ചിത്ര നടന്‍ അരവിന്ദ് സ്വാമി സംവിധായകനാകുന്നു. റോജയിലെ പ്രണയ നായകനായ അരവിന്ദ് സ്വാമി സംവിധാനത്തിലും ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആരാധകര്‍ക്കും സന്തോഷമാവുകയാണ്.

സംവിധായകനാകാൻ ഒരുങ്ങുന്നു എന്നൊരു സൂചന അരവിന്ദ് സ്വാമി ട്വീറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

താങ്കൾ സംവിധാനത്തിലേയ്ക്ക് കടക്കുന്നുണ്ടോ എന്ന് ചോദിച്ച ഒരു ആരാധകനോട് ‘അതേ, അടുത്ത വർഷം പ്രതീക്ഷിക്കാം’ എന്നാണ് അരവിന്ദ് സ്വാമി മറുപടി നൽകിയിരിക്കുന്നത്.

അതേസമയം ഈ വർഷം ഒട്ടേറെ മികച്ച ചിത്രങ്ങളാണ് താരത്തെ തേടി എത്തിയിരിക്കുന്നത്. സതുരംഗവേട്ടൈ-2, ഭാസ്കര്‍ ഒരു റാസ്കല്‍, വനങ്ങാമുടി, നരകാസുരൻ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.