ടി.എം.ജേക്കബിന്റെ സപ്തതി കൊണ്ടാടി

തിരുവനന്തപുരം: പ്രിയപ്പെട്ടവരുടെ സ്‌നേഹാഞ്ജലിയിൽ ടി.എം. ജേക്കബിന് സപ്തതി ആഘോഷം.കേരളാ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച
ടി.എം ജേക്കബിന്റെ എഴുപതാം ജന്മദിനമായ ബുധനാഴ്ച (സെപ്തംബർ 16 ) അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടിയും
‘ടി .എം.ജേക്കബ് സ്മരണാർത്ഥമുള്ള’ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി.കൊവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ ഔപചാരികമായ ആഘോഷങ്ങൾ
ഒഴിവാക്കിയിരുന്നു സപ്തതി ചടങ്ങുകൾ.

രാവിലെ തിരുവനന്തപുരത്തെ ചെഷയർ ഹോമിലെ അന്തേവാസികൾക്ക് പ്രാതൽ നൽകിക്കൊണ്ടായിരുന്നു സപ്തതിയുട
തുടക്കം. തുടർന്ന് ഉച്ചയ്ക്കും വൈകുന്നേരവും സമാനമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റിടങ്ങളിൽ സംഘടിപ്പിച്ചു.
ഇതിന് പുറമെ അവശതയനുഭവിക്കുന്നവർക്കുള്ളചികിത്സാ സഹായവും ഭക്ഷ്യകിറ്റും വിതരണ ചെയ്തു.

1950 സെപ്തംബർ 16ന് ജനിച്ച ടി.എം
ജേക്കബ് 1977ൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായാണ് നിയമസഭയിൽ എത്തുന്നത്.തുടർന്ന് ഏഴു പ്രാവശ്യം എം.എൽ.എ യായ ജേക്കബ് കേരള നിയമസഭ
കണ്ട ഏറ്റവും മികച്ച സാമാജികൻ എന്ന അംഗീകാരം നേടി.അതുപോലെ നാലു പ്രാവശ്യം മന്ത്രിയായ ടി.എം ജേക്കബ് വിദ്യാഭ്യാസം ,സാംസ്‌കാരികം
,ജലസേചനം ,പൊതുവിതരണം എന്നീ വകുപ്പുകളിൽ വരുത്തിയ പരിഷ്‌ക്കാരങ്ങളുടെ പേരിൽ മികച്ച ഭരണാധികാരി എന്ന ബഹുമതിയും കരസ്ഥമാക്കി.മഹാ
ദൗത്യങ്ങൾ പൂർത്തിയാക്കി 2011 ഒക്ടോബർ 30 ന് വിട പറഞ്ഞ ടി.എം ജേക്കബിന്റെ സ്‌നേഹത്തിനും സേവനത്തിനുമുള്ള അംഗീകാരമായിരുന്നു സപ്തതി
ചടങ്ങുകൾ.