മന്ത്രി ജി.സുധാകരന്റെ അമ്പലപ്പുഴ മണ്ഡലത്തില്‍ പൂര്‍ത്തിയായ റോഡുകള്‍

അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ഗ്രാമീണ പാതകളടക്കമുള്ള റോഡുകൾ വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തില്‍
നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ച് വരികയാണ്. അതില്‍ 35.67 കോടി ചിലവിൽ പണികഴിപ്പിച്ച 24 റോഡുകള്‍  രണ്ട് ദിവസം കൊണ്ട് നടന്ന വിവിധ
ചടങ്ങുകളിൽ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചു. പരിപാടികള്‍ എല്ലാം തന്നെ കോവിഡ് 19 മാനദണ്ഡപ്രകാരമാണ് നടത്തിയത്.

1. ബഡ്ജറ്റ്
ഫണ്ടില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച റോഡുകള്‍
…………………………………..
വളഞ്ഞഴി പ്രതീക്ഷ തിയറ്റര്‍
റോഡ് – 90 ലക്ഷം
വണ്ടാനം – പഴയനടക്കാവ് റോഡ് – 26.5 ലക്ഷം
വെമ്പാലമുക്ക് – വണ്ടാനം റോഡ് – 41.5 ലക്ഷം
വെമ്പാലമുക്ക് – ബ്രാഞ്ച് റോഡ് – 40.5
ലക്ഷം

2. സി.ആര്‍.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച റോഡുകള്‍
………………………………………
ബൈപ്പാസ് ത്രിവേണി ജംഗ്ഷന്‍ റോഡ് – 97.5 ലക്ഷം
വലിയകുളം ബൈപ്പാസ് റോഡ് –
72 ലക്ഷം
ബൈപ്പാസ് ത്രിവേണി ജംഗ്ഷന്‍ ലിങ്ക് റോഡ് – 13.5 ലക്ഷം
പഴവീട് – ചുടുകാട് – 70.5 ലക്ഷം
ഹൗസിംഗ് കോളനി റോഡ് – 34 ലക്ഷം
തിരുവമ്പാടി –
പഴവീട് റോഡ് – 51.5 ലക്ഷം
തിരുവമ്പാടി – ബ്രാഞ്ച് 1 റോഡ് – 11 ലക്ഷം
തിരുവമ്പാടി – ബ്രാഞ്ച് 2 റോഡ് – 13.5 ലക്ഷം
പഴവീട് ജംഗ്ഷന്‍ –
ഗാന്ധിവിലാസം റോഡ് – 66 ലക്ഷം
ഗാന്ധിവിലാസം – ദേവിനഗര്‍ റോഡ് – 19 ലക്ഷം
ഇരവിപറമ്പ് ടെംപിള്‍ ബ്രാഞ്ച് – ഉദയാനഗര്‍ – 31 ലക്ഷം
പക്കിജംഗ്ഷന്‍ –
ഇരവിപറമ്പ് ക്ഷേത്രം റോഡ് – 113 ലക്ഷം
കണിയാംകുളം റോഡ് – 40.5 ലക്ഷം
കൊക്കപ്പള്ളി ലൈന്‍ റോഡ് – 37.5 ലക്ഷം
കീര്‍ത്തിനഗര്‍ മെയിന്‍ റോഡ് –
43.5 ലക്ഷം
കീര്‍ത്തിനഗര്‍ ബ്രാഞ്ച് റോഡ് – 43.5 ലക്ഷം
ഐ.സി.ഡി.എസ് റോഡ് – 68 ലക്ഷം
കുറവൻതോട് റോഡ് – 143 ലക്ഷം

3. നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച റോഡുകള്‍
………………………………………..
എസ്.എന്‍ കവല –
കഞ്ഞിപ്പാടം റോഡ് 14 കോടി
പറവൂര്‍ – പൂന്തുരം റോഡ് – 10 കോടി .

ആധുനിക എൻജിനീയറിംഗ് സാങ്കേതിക തികവ് നമ്മുടെ ഉൾനാടൻ, ഗ്രാമീണ
മേഖലയിലെ സാധാരണ ജനങ്ങൾക്കു കൂടി അനുഭവ വേദ്യമാകണമെന്ന ഇടതു സർക്കാരിൻ്റേയും പൊതുമരാമത്ത് വകുപ്പിൻ്റേയും നിശ്ചയ ദാർഢ്യത്തിൻ
്റെ ഫലമായാണ് ബി.എം.ബി.സി സാങ്കേതികത ദേശീയ-സംസ്ഥാന പാതകൾ കടന്ന് ഗ്രാമാന്തരങ്ങളിലേയ്ക്ക് വരെ എത്തിപ്പെട്ടതും ഗുണമേന്മയുള്ള ഈടുറ്റ
റോഡുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതും.

വികസന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്താറില്ല. വികസനമാണ് ഞങ്ങളുടെ രാഷ്ട്രീയം. വിവിധ മുനിസിപ്പാലിറ്റികളും
പഞ്ചായത്തുകളും ചെയ്യേണ്ട റോഡുകൾ വരെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരത്തിൽ ചെയ്തു വരികയാണ്.

നിരത്തു നിർമ്മാണത്തിൽ
തലമുറ മാറ്റവും ജനിതകമാറ്റവും നടന്നു കഴിഞ്ഞു.

പഴമക്കാരും പുതു തലമുറക്കാരും പറയുന്ന നല്ല വാക്കുകൾ ഞങ്ങളിൽ ഊർജ്ജം നിറയ്ക്കുന്നു.പുതിയ
കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ പുതിയ നിർമ്മാണമാണ് ആയുധം, തീർച്ചയും മൂർച്ചയുമുള്ള ആയുധം.