ലോക കൊവിഡ് രോഗികള്‍ മൂന്നുകോടിയിലേക്ക് കുതിക്കുന്നു; മരണം പത്തുലക്ഷത്തിലേക്കും

Expatriate returning from Egypt, Syria, and Lebanon arrive to be re-tested at a Kuwaiti health ministry containment and screening zone for COVID-19 coronavirus disease in Kuwait City on March 16, 2020. - Facing a mounting public health threat, Saudi Arabia, the United Arab Emirates, Kuwait, Bahrain, Qatar and Oman have taken drastic measures to combat the pandemic. Kuwait has taken the strictest measures in the GCC by largely locking down the country over the weekend. (Photo by YASSER AL-ZAYYAT / AFP) (Photo by YASSER AL-ZAYYAT/AFP via Getty Images)

യു.എന്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നുകോടിയിലേക്ക് നീങ്ങുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2,92,78,256. ആകെ മരണം 9,29,868.
രോഗമുക്തി നേടിയവരുടെ എണ്ണം 2,11,05,491 പേരാണ്.
ലോകത്തെല്ലായിടത്തും കൊവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് കൂടുന്നത്. ഒന്നാമത് തുടരുന്ന അമേരിക്കയില്‍ 24 മണിക്കൂറില്‍ 11,149 പേര്‍ക്കുമാത്രമാണ് രോഗം പിടിപെട്ടതെങ്കില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ അതിന്റെ രണ്ടിരട്ടിയുണ്ട്-33,039.
മൂന്നാമതുള്ള ബ്രസീലില്‍ വെറും 4611.
മരണനിരക്ക് ലോകരാജ്യങ്ങളില്‍ പൊതുവേ കുറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ 134, ഇന്ത്യയില്‍ 272, മെക്‌സിക്കോയില്‍ 217 എന്നിങ്ങനെ പോകുന്നു.
ഇന്ത്യയില്‍ ആകെ രോഗികള്‍ 48,78,042 ആയപ്പോള്‍ ആകെ മരണം 80,026 ആയി.