സെക്‌സ് റാക്കറ്റിന്റെ കണ്ണി; നടി റിച്ച സക്‌സേന അറസ്റ്റില്‍

പെണ്‍വാണിഭക്കേസില്‍ പ്രമുഖ നടി റിച്ച സക്‌സെന അറസ്റ്റില്‍. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് റിച്ചയും സംഘവും അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

റിച്ചയ്‌ക്കൊപ്പം ഹിന്ദി ടിവി താരമായ സുഭദ്ര ചാറ്റര്‍ജിയും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് റിച്ച അസോസിയേറ്റിനൊപ്പം മുംബൈയില്‍ നിന്ന് ഹൈദരാബാദില്‍ എത്തിയത്. റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് താജ് ഡെക്കാന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സംഘം അറസ്റ്റിലായത്.

സെക്‌സ് റാക്കറ്റുമായി സിനിമാ ലോകത്തെ ചില പ്രമുഖര്‍ക്കും ബന്ധമുണ്ടെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ബോളിവുഡില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത റിച്ച തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. ജൂണ്‍ 1:43 എന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു.