രാജമല ദുരന്തം: ആറ് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു, ആകെ മരണം 49, ഇനിയും കാണാനുള്ളത് 22 പേരെ

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തിൽ ഇന്ന് രാവിലെ മുതൽ ആരംഭിച്ച തിരച്ചിലിൽ 2 pm വരെ 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ ആകെ
മരിച്ചവര്‍ 49.രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ ആറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു നയ്മക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു
സമീപമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയി. പെട്ടിമുടി പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത് . എസ്റ്റേറ്റ്
ഉടമകളായ കണ്ണൻദേവൻ കമ്പനിയുടെ കണക്കനുസരിച്ച് 22 പേരെ ഇനി കണ്ടെത്താനുണ്ട് . വ്യാഴാഴ്ച രാതിയുണ്ടായ ഉരുൾപൊട്ടലിൽ ഉൾപ്പെട്ട ലയങ്ങളിൽനിന്നു
12 പേർ മാത്രമാണു രക്ഷപ്പെട്ടത്.