കോവിഡ് കാലമാതൃകാ ഇന്ത്യൻ ഫുട്‌ബോൾ താരമായ ജോബി ജസ്റ്റിന്റെ നേതൃത്വത്തിൽ

തിരുവനന്തപുരം: കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനമേറ്റെടുത്തിരിക്കുകയാണ്
ഇന്ത്യൻ ഫുട്‌ബോൾ താരമായ ജോബി ജസ്റ്റിന്റെ നേതൃത്വത്തിൽ
വെട്ടുകാട് പ്രദേശത്തെ ഒരു സംഘം ചെറുപ്പക്കാർ.

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രദേശത്തുള്ള എസ്.ബി.ഐ,സിൻഡിക്കേറ്റ് ബാങ്ക്, പ്രാഥമികാരോഗ്യ കേന്ദ്രം, മാവേലി സ്റ്റോർ, അക്ഷയ കേന്ദ്രം എന്നിവിടങ്ങളിലെത്തുന്ന ജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കി സേവനങ്ങൾ നൽകുകയാണ്
ഇവരുടെ നേതൃത്വത്തിൽ.ബാങ്കുകൾക്കായും അക്ഷയ കേന്ദ്രത്തിനായുമൊക്കെ പ്രത്യേക കൗണ്ടറുകൾ തന്നെ സജ്ജമാക്കി
ആവശ്യമായ അപേക്ഷകൾ ഈ സന്നദ്ധപ്രവർത്തകർ തന്നെ എഴുതി നൽകുകയാണ്.

മഴയും വെയിലുമൊന്നും ഇവരുടെ പ്രവർത്തനത്തെ ബാധിക്കുന്നില്ല. ടോക്കൺ സംവിധാനത്തിലൂടെയാണ് ഇവർ ഓരോരുത്തരെയും അതാത് സ്ഥാപനങ്ങളിലേക്ക് കടത്തി വിടുന്നത്.

കണ്ടൈൻമെന്റ് സോൺ പ്രദേശത്ത് മാതൃകാപരമായ സേവനം നടത്തുന്നവരെ മേയർകെ.ശ്രീകുമാർ അഭിനന്ദിച്ചു.

അവരുടെപ്രവർത്തനങ്ങളുടെ ഭാഗമായി എന്ത് സഹായങ്ങൾക്കും നഗരസഭയുടെ പൂർണ്ണ പിന്തുണയും മേയർ വാഗ്ദാനം ചെയ്തു.അതോടൊപ്പം തന്നെ കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിൽ താൽക്കാലിക തടയണക്കെട്ടുന്ന ജനകീയ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവരേയും മേയർ അഭിനന്ദിച്ചു.
താൽക്കാലിക തടയണ കെട്ടുന്ന ജനകീയ പ്രവർത്തനങ്ങളെ നഗരസഭയുടെ നേതൃത്വത്തിൽ സഹായിച്ചു വരുന്നുണ്ട്.