ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ബം​ഗളൂരു: മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി.

ശ്രീരാമ റെഡ്ഡി അച്ചടക്കലംഘനം നടത്തിയതിനാലാണ്പാർട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കുന്നതെന്ന് സിപിഎം ചിക്കബെല്ലാപുര ജില്ലാ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ബാഗേപ്പള്ളി മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ശ്രാമ റെഡ്ഡി. അച്ചടക്ക നടപടിയുടെ ഭാഗമായി 2018-ല്‍ ശ്രീരാമ റെഡ്ഡിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നീക്കിയിരുന്നു.