രാഹുലിന് അഭിനന്ദനവുമായി കമല്‍ ഹാസന്‍

ചെന്നൈ: കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി നടന്‍ കമല്‍ ഹാസന്‍. ട്വിറ്ററിലൂടെയാണ് കമല്‍ അഭിനന്ദനം രാഹുലിനെ അറിയിച്ചത്
‘അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ സ്ഥാനം നിങ്ങളെ നിര്‍വചിക്കില്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പദവിയെ നിര്‍വചിക്കാന്‍ സാധിക്കും. നിങ്ങളുടെ മുന്‍ഗാമികളെ ഞാന്‍ ആരാധിച്ചിരുന്നു. എനിക്കുറപ്പാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും എന്റെ ആരാധനയ്ക്ക് പാത്രമാകുമെന്നും. നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ കമല്‍ ട്വിറ്ററില്‍ കുറിച്ചു.

 

ഇന്നാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പതിനേഴാമത് പ്രസിഡന്റായി ചുമതലയേറ്റത്.
എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ്സിലെ രാഹുല്‍ സ്ഥാനമേറ്റത്‌.നിലവിലെ പ്രസിഡന്റുമായ സോണിയാ ഗാന്ധിയില്‍ നിന്നാണ് രാഹുല്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്.