ദംഗല്‍ നായികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്കുള്ള ശിക്ഷ ഇതാണ്

ദംഗല്‍ നായികയെ വിമാനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്ക് ആറ് മാസത്തെ വിമാന യാത്രാ വിലക്ക്. സിവില്‍ ഏവിയേഷന്‍ നിയമ പ്രകാരം കുറ്റം തെളിഞ്ഞാലാണ് വിലക്കുണ്ടാകുക.

വിസ്താര എയര്‍ലൈന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ)ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി. ഇത്തരത്തില്‍ ഇന്റര്‍നാഷണല്‍ അന്വേഷണം നടത്തുന്ന ആദ്യത്തെ എയര്‍ലൈന്‍സാണ് വിസ്താര.

ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് ദംഗല്‍ നായിക സൈറ വസീം (17) വിമാനത്തില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ നടി പൊട്ടിക്കരഞ്ഞിരുന്നു. തുടര്‍ന്ന് മുംബൈ വ്യവസായിയായ വികാസ് സച്‌ദേവ് എന്ന 39 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.