ലോകത്തെ വേഗമേറിയ ഇന്റര്‍നെറ്റ് പരീക്ഷിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ ലോകത്തെ സ്പീഡ് കൂടിയ ഇന്റര്‍നെറ്റ് വിജയകരമായി പരീക്ഷിച്ചു. നിലവിലെ ടെലികോം ഉപകരണങ്ങളിലെ 80 ലേസര്‍ മാറ്റി പുതിയൊരു ഉപകരണം വികസിപ്പിച്ചെടുത്താണ് പരീക്ഷിച്ചത്.
ഇതുപ്രകാരം ഒരു സെക്കന്‍ഡില്‍ എത്ര എച്ച്.ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നോ? അവിശ്വസിക്കേണ്ട, 1000 സിനിമകള്‍. ഫൈവ് ജിയും ഓപ്റ്റിക്കല്‍ ഫൈബറുമെല്ലാം വന്നിട്ടും ഇതുവരെ കൈവരിക്കാനാകാത്ത നേട്ടമാണിത്.
ഒരു ഓപ്റ്റിക്കല്‍ ചിപ്പ് ഉപയോഗിച്ചാണ് ഈ വേഗം കൈവരിച്ചത്. മൊണാഷ്, സ്വിന്‍ബേണ്‍, ആര്‍എം.ഐടി സര്‍വകലാശാലകളിലെ ഗവേഷകര്‍ സംയുക്തമായാണ് ഈ നേട്ടം കൈവരിച്ചത്. ഇതിനു നേതൃത്വം നല്‍കിയഡോ.ബില്‍ കോര്‍ക്കോറന്‍ പറയുന്നത്, കൊവിഡ് കാല ഇന്റര്‍നെറ്റ് ഉപയോഗം നേരിടുന്ന വെല്ലുവിളിക്ക് പരിഹാരമാകും ഈ കണ്ടുപിടിത്തമെന്നാണ്.
ഒരു ചെറിയ ഉപകരണത്തിലൂടെ 44.2 ടെറാബിറ്റ്‌സ് പെര്‍ സെക്കന്‍ഡ് (ടിബിപി.എസ്) വേഗമാണ് കൈവരിച്ചത്. മൈക്രോ കോമ്പ് എന്നാണ് ഉപകരണത്തിന് നല്‍കിയിരിക്കുന്ന പേര്.