ബോറിസ് ജോൺസൺ പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബോ​റീ​സ് ജോ​ൺ​സ​ൺ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ൺ​സ​ർ​വേ​റ്റീ​വ് നേ​തൃ​ത്വ​മ​ത്സ​ര​ത്തി​ൽ ജെ​റി​മി ഹ​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തെ​രേ​സാ മേ​യു​ടെ പി​ൻ​ഗാ​മി​യാ​യി ജോ​ൺ​സ​ൺ എ​ത്തു​ന്ന​ത്. നേ​തൃ​ത്വ​മ​ത്സ​ര​ത്തി​ൽ ജോ​ൺ​സ​ൺ 92,153 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ജെ​റി​മി ഹ​ണ്ടി​ന് 46,656 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

നേ​തൃ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യി​യാ​യി ജോ​ൺ​സ​ണെ പ്ര​ഖ്യാ​പി​ച്ചാ​ലു​ട​ൻ തെ​രേ​സാ മേ ​പ്ര​ധാ​ന​മ​ന്ത്രി​പ​ദം രാ​ജി​വ​യ്ക്കും. ബു​ധ​നാ​ഴ്ച ത​ന്നെ അ​വ​ർ രാ​ജ്ഞി​യെ സ​ന്ദ​ർ​ശി​ച്ച് രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ക്കും.

ബ്രെ​ക്സി​റ്റ് ന​യ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന ആ​ളാ​ണ് ജോ​ൺ​സ​ൺ. ഒ​ക്ടോ​ബ​ർ 31ന് ​ക​രാ​റി​ല്ലാ​തെ​യാ​ണെ​ങ്കി​ലും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ട​ണ​മെ​ന്ന നി​ല​പാ​ടാ​ണു ജോ​ൺ​സ​നു​ള്ള​ത്. ബ്രെ​ക്സി​റ്റ് ന​യ​ത്തി​ൽ ജോ​ൺ​സ​നോ​ട് എ​തി​ർ​പ്പു​ള്ള വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ലെ ജൂ​ണി​യ​ർ മ​ന്ത്രി അ​ല​ൻ ഡ​ങ്ക​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വ​ച്ചി​രു​ന്നു.

ജോ​ൺ​സ​ന്‍റെ ന​യ​ത്തെ എ​തി​ർ​ക്കു​ന്ന ധ​ന​മ​ന്ത്രി (ചാ​ൻ​സ​ല​ർ) ഫി​ലി​പ്പ് ഹാ​മ​ണ്ടും ജോ​ൺ​സ​ൺ പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ രാ​ജി​വ​യ്ക്കു​മെ​ന്നു നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി ട്ടു​ണ്ട്. സാം​സ്കാ​രി​ക മ​ന്ത്രി മാ​ർ​ഗോ​ട്ട് ജെ​യിം​സ് ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജി​വ​ച്ചി​രു​ന്നു. ബ്രെ​ക്സി​റ്റ് ന​യ​ത്തി​ൽ ജോ​ൺ​സ​നോ​ട് എ​തി​ർ​പ്പു​ള്ള കൂ​ടു​ത​ൽ മ​ന്ത്രി​മാ​ർ രാ ​ജി​വ​ച്ചേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നി​ട്ടു​ണ്ട്. ഇ​തു ത​ന്നെ​യാ​കും അ​ധി​കാ​രം ഏ​റ്റെ​ടു​ത്താ​ൽ ജോ​ൺ​സ​ൺ നേ​രി​ടു​ന്ന ആ​ദ്യ​ത്തെ പ്ര​ധാ​ന​വെ​ല്ലു​വി​ളി.