മനുഷ്യനെ അദൃശ്യന്‍ ആക്കാന്‍ വസ്ത്രത്തിന് കഴിയുമോ??

മനുഷ്യനെ അദൃശ്യന്‍ ആക്കാന്‍ വസ്ത്രത്തിന് കഴിയുമോ?? കഴിയുമെന്ന് അവകാശപ്പെട്ട് ചൈനീസ് ശാസ്ത്രജ്ഞന്‍ രംഗത്ത്. തുണികൊണ്ട് മറച്ച് മനുഷ്യനെ അദൃശ്യനാകുന്ന വീഡിയോയും വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്നു.

സ്വയം അദൃശ്യനാകുക എന്നത് മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹങ്ങളിലൊന്നാണ്. ദൈവം പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷനാകുകയും ചെയ്യുന്ന കഥകള്‍ കേട്ടുവളര്‍ന്ന മനുഷ്യന്‍ സ്വയം അപ്രത്യക്ഷനാകാനുള്ള വിദ്യ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലായിരുന്നു.

എന്നാല്‍ ഇതുവരെ ലക്ഷ്യത്തിലെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതാ ഇപ്പോള്‍ ഈ വിദ്യയും കരഗതമായിരിക്കുന്നുവെന്നാണ് വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പറയുന്നത്. ദൃശ്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുകയാണ്.
വീഡിയോ കാണാം:

https://youtu.be/-YA9-I0iWuY