മോദിയുടെ ഗുജറാത്തില്‍ നിന്ന് 49 കോടിയുടെ നിരോധിത നോട്ട് പിടികൂടി

അഹമ്മദാബാദ്‌: നോട്ടുനിരോധനം രാജ്യത്തെ കള്ളപ്പണം തുടച്ചുനീക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദം തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നും പിടികൂടിയത് 46 കോടിയുടെ നിരോധിച്ച നോട്ടുകള്‍.ഗുജറാത്തിലെ ബാറൂച്ചില്‍ നിന്നാണ് 1000, 500 എന്നീ നിരോധിത നോട്ടുകള്‍ പിടികൂടിയത്.ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ബാറൂച്ച്.

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കവെ കോടികളുടെ കള്ളനോട്ടുകള്‍ മോഡിയുടെ നാട്ടില്‍ നിന്നുതന്നെ പിടികൂടിയത് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.മൂന്നുപേര്‍ സംഭവവുമായി ബന്ധപ്പെട്ട് റവന്യു ഇന്റലിജന്‍സിന്റെ പിടിയിലായി. 89 അസംബ്ലി മണ്ഡലങ്ങളിലായി 977 പേരാണ് ആദ്യഘട്ടത്തില്‍  ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഡിസംബര്‍ 14നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. 93 അസംബ്ലി  മണ്ഡലങ്ങളിലാണ് അന്ന് തെരഞ്ഞെടുപ്പ് നടക്കുക.