വാപ്പച്ചിയുടെ സൂപ്പര്‍ഹിറ്റ് ഗാനമാലപിച്ച് ദുല്‍ഖര്‍; കയ്യടിയോടെ സ്വീകരിച്ച് ആരാധകര്‍; ഡിക്യുവിന്‍റെ വീഡിയോ വൈറല്‍

ദോഹയിൽ നടന്ന യുവ അവാർഡ് ദാന ചടങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ദുൽഖറിനായിരുന്നു. നടൻ ഇന്നസെന്നിന്‍റെ കൈയിൽ നിന്നുമാണ് ദുൽഖർ അവാർഡ് ഏറ്റുവാങ്ങിയത്.

അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയ ദുൽഖർ മമ്മൂട്ടിയുടെ ”വെണ്ണിലാ ചന്ദനക്കിണ്ണം” എന്ന ഗാനവും ആലപിച്ചു.

ഈ പാട്ട് പാടിയപ്പോൾ മകളെയാണ് ഓർമ്മ വന്നത്. അവൾ ഈ പാട്ട് കേൾക്കുമ്പോൾ പെട്ടെന്ന് മയങ്ങും. കൂടാതെ വാപ്പച്ചി വഞ്ചി തുഴഞ്ഞുള്ള ഈ വിഷ്വലാണ് മനസിലേക്ക് ഓടിയെത്തുന്നത്.

ചെറുപ്പത്തിലെ വളരെ ഇഷ്ടമുള്ള ഒരു വിഷ്വലാണിത്. മകൾക്ക് വലുതാകുമ്പോൾ ഈ പാട്ടിന്‍റെ മഹാത്മ്യം പറഞ്ഞുകൊടുക്കുമെന്നും ദുൽഖർ പറഞ്ഞു. വീഡിയോ വൈറലായിട്ടുണ്ട്.