ഓഖി; അടിയന്തിര സഹായമായി 300 കോടി അനുവദിക്കണം; 1843 കോടിയുടെ സഹായം വേണമെന്നും കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി

ഓഖി ചുഴലിക്കാറ്റിൽ ഏറെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്ന കേരളത്തിന് 1843 കോടിയുടെ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

അടിയന്തിര സഹായമെന്ന നിലയിൽ 300 കോടി ഉടൻ ലഭ്യമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കേരളത്തിന് വേണ്ടി ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനുമായും മുഖ്യമന്ത്രി ചർച്ച നടത്തി. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കേന്ദ്ര സംഘത്തെ ദുരിതം വിലയിരുത്താൻ കേരളത്തിലേക്ക് അയക്കുമെന്ന് രണ്ട് കേന്ദ്രമന്ത്രിമാരും ഉറപ്പുനൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.