നികൃഷ്ടജീവികളെ അടിക്കാനുള്ള ചാട്ടവാര്‍ എവിടെനിന്നു കിട്ടും?

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു ഫേസ്ബുക്കില്‍ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ഇട്ട ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. ‘ഈ നികൃഷ്ടജീവികളെ ചാട്ടവാറിനടിക്കണം’ എന്ന തലക്കെട്ടില്‍ റോയ് മാത്യു ഇട്ട പോസ്റ്റിന് വന്ന പ്രമുഖ പ്രതികരണം ഡല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ എ.ജെ.ഫിലിപ്പിന്റേതാണ്.
ആദ്യം റോയ് മാത്യുവിന്റെ പോസ്റ്റും തുടര്‍ന്ന് എ.ജെ ഫിലിപ്പ് ഇംഗ്ലീഷില്‍ എഴുതിയ പ്രതികരണത്തിന്റെ മലയാളത്തിലുള്ള പ്രസക്തഭാഗങ്ങളും പൂര്‍ണരൂപവും ഇവിടെ ചേര്‍ക്കുന്നു:

‘ഈ നികൃഷ്ടജീവികളെ ചാട്ടവാറിനടിക്കണം’

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തില്‍ മാത്രം നൂറ് കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും ലത്തിന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട സാധുക്കളായ മത്സ്യത്തൊഴിലാളികളാണ്. അവരുടെ ജീവനോപാധികളായ വലയും വള്ള വുമൊക്കെ നഷടപ്പെട്ടിട്ടുണ്ട് – അനേകം വീടുകള്‍ നശിക്കയും കേടുപാടുകള്‍ സംഭവിക്കയും ചെയ്തിട്ടുണ്ട്

സംസ്ഥാനത്ത ക്രൈസ്തവര്‍ക്കിടയിലെ ഏറ്റവും പാവപ്പെട്ട ജനതയാണ് ലത്തീന്‍ കത്തോലിക്കര്‍ . അവര്‍ക്ക് പണം കായ്ക്കുന്ന സ്വാശ്രയ കോളജുകളോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാ ,ഇല്ല. മറ്റ് സഭകളിലെ വിശ്വാസികളില്‍ നിന്ന് വ്യത്യസ്തമായി ലത്തീന്‍ കത്തോലിക്കര്‍ ദരിദ്രരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണ്.
കോടി ക്കണക്കിന് രൂപയുടെ സമ്പത്തുക്കള്‍ കൈയ്യാളുന്ന .സീറോ മലബാര്‍ കത്തോലിക്ക സഭയും മലങ്കര കത്തോലിക്കാ സഭയും മറ്റ് കാക്കത്തൊള്ളായിരം സഭകളും കൂടി വിചാരിച്ചാല്‍ ദുരിതമനുഭവിക്കുന്ന , ജീവനോപാധി നഷ്ടപ്പെട്ടവരുടെ പുന:രധിവാസം വളരെ എളുപ്പത്തിലാക്കാന്‍ കഴിയും. കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുമോ എന്ന് കണ്ടറിയണം – പണക്കാര്‍ക്കാണ് ഇത്തരമൊരു ആപത്ത് സംഭവിക്കുന്നതെങ്കില്‍ നാട്ടിലെ സകല മെത്രാന്മാരും അവരുടെ തിണ്ണയില്‍ ഹാജരാക്കും.
പണക്കാര്‍ക്കു വേണ്ടി മെത്രാന്മാര്‍ എന്ത് നിയമ ലംഘന പണിയും ഏറ്റെടുക്കുമെ ന്നുറപ്പാണ്. 2014ല്‍ മുത്തൂറ്റ് മിനി ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ആലപ്പുഴ ജില്ലയിലെ നെടിയ തുരുത്ത് ദ്വീപില്‍ കുവൈറ്റിലെ കാപ്പി കോ ഗ്രൂപ്പുമായി ചേര്‍ന്ന് നിയമ വിരുദ്ധമായി നിര്‍മ്മിച്ച ബനിയന്‍ ട്രീ എന്ന 7 സ്റ്റാര്‍ റിസോര്‍ട്ട് പൊളിച്ചു കളയാന്‍ സുപ്രീം കോടതി ഉത്തരവായി. 200 കോടി മുടക്കി പണിത ഹോട്ടലിന്റെ നിര്‍മ്മാണം സകല പാരിസ്ഥിതിക നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുറെ മൊതലാളിമാരും ഒരു പിടി രാഷ്ട്രീയക്കാരും വിവിധ സഭകളിലെ 25 ലധികം ബിഷപ്പുമാരും ചേര്‍ന്ന് ഒപ്പിട്ട ഭീമ ഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിച്ചു. രാഷ്ടീയക്കാരും ബിസിനസുകാ രും ഒപ്പിട്ടത് മനസിലാക്കാം. ഈ കച്ചവടത്തി ല്‍ മെത്രാന്മാര്‍ക്ക് എന്ത് കാര്യം? സുറിയാനി ക്രിസ്ത്യാനിയായ ഒരു യഹമറല മൊതലാളി യുടെ അനധികൃത സ്വത്ത് നിലനിര്‍ത്തി കൊടുക്കാനുള്ള ഒത്തു, കളിയാണ് ബിഷപ്പുമാര് നടത്തിയത്. ഒന്നു രണ്ട് കര്‍ദിനാളന്മാര്‍, പ്രത്യക്ഷത്തില്‍ കീരിയും പാമ്പുമായ ശ്രേഷ്ഠനും പരിശുദ്ധനും ആ യ കാതോലിക്ക മാര്‍, മാര്‍ത്തോമമ മെത്രാപ്പോലീത്ത തുടങ്ങി സകലരും ഒപ്പിട്ട കൂട്ടത്തിലുണ്ടായിരുന്നു. സമ്പന്നന്മാര്‍ക്കു വേണ്ടി എന്നും എന്തും ചെയ്യാന്‍ ഇവര്‍ സദാ ഒരുക്കമാണ്.
മലയോര കര്‍ഷകര്‍ക്കും റബര്‍ കൃഷിക്കാര്‍ക്കും വേണ്ടി സമരവും ധര്‍ണയും ഇടയലേഖനമിറക്കലുമൊക്കെ നടത്തു ന്ന കേരള കത്തോലിക്ക ബിഷപ്പ് സ് കൗണ്‍സില്‍ – ഗഇആഇ പാവപ്പെട്ട മത്സ്യത്തൊഴി ലാളിക്കു വേണ്ടി ഒരു ചെറുവിരലെങ്കിലും അനക്കുമോ? അരമനകളില്‍ തിന്ന് കൊഴു,ത്ത് കഴിയുന്ന ഒരു മെത്രാന്‍ പോലും ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാ ളികളെ തിരിഞ്ഞു നോക്കിയിട്ടില്ല. ദോഷം പറയരുതല്ലോ അതീവ സമ്പന്നന്മാരായ ബിഷപ്പുമാരിലൊ രാളായ പട്ടം കര്‍ദിനാള്‍ മാര്‍ ക്ലിമീസ് തുറ ഏരിയാ യില്‍ ഒന്ന് കറങ്ങിയടിച്ചു പോയിട്ടുണ്ട്. പിന്നെയാരും ആ വഴി പോയിട്ടില്ല. ഇപ്പോള്‍ കൊച്ചി യില്‍ നടക്കുന്ന ഗഇആഇ മീറ്റിംഗില്‍ മരിച്ചവര്‍ക്കു വേണ്ടി അനുശോചനം നടത്തി പിരിഞ്ഞു. മരിച്ചവരെ നേരെ സ്വര്‍ഗത്തിലേക്ക് കേറ്റി വിടാനുള്ള കൂട്ടപ്രാര്‍ത്ഥന ഇന്ന് വൈകുന്നേരം വല്ലാര്‍പാടം ബസ് ലിക്കയില്‍ മെത്രാന്‍ മാര് നടത്തുന്നുണ്ട്. മുക്കുവ ക്രിസ്ത്യാനിക്ക് ഇത്രയും പോരെ?
നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ അനാഥരായി, അവരുടെ വിദ്യാഭ്യാസം മുടങ്ങി, വീടുകള്‍ നഷ്ടമായി, വിധവമാരുടെ നിലയ്ക്കാത്ത കരച്ചില്‍, അമ്മമാരുടെ നെഞ്ചു പൊട്ടുന്ന തേങ്ങലുകള്‍ ഇതൊന്നും ഈ കാട്ടു കള്ളന്മാരെ നൊമ്പരപ്പെട്ടു ത്തുന്നില്ലെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്ന രക്ത രക്ഷസിനു പോലും മനസലിവുണ്ടാകുന്ന കാഴ്ചയാണ് കടപ്പുറത്ത് ഇപ്പോള്‍ നടക്കുന്നത്.
എത്ര സുഭിക്ഷതയിലും സുഖലോലുപത യിലുമാണ് കേരളത്തിലെ മെത്രാന്മാര്‍ ജീവിക്കുന്നത്. അവര്‍ കോടികള്‍ ഇട്ട് അമ്മാനമാടുന്നു. വട്ടിപലിശക്ക് പോലും പണം കടം കൊടുക്കുന്ന വീരന്മാരുണ്ട് റിയല്‍ എസ്റ്റേറ്റില്‍ പണം നിക്ഷേപിച്ചിട്ടുള്ള വരുണ്ട്. പത്തു പുത്തന്‍ കിട്ടുന്ന ഏത് കച്ചവടത്തിലും ഇവര്‍ പണമിറക്കും. എല്ലാ മെത്രാന്‍മാരും
ആഡംബര കാറുകളില്‍ പായുകയാണ് പണം വെട്ടിപ്പിടിക്കാന്‍. സംസ്ഥാനത്ത് വിവിധ സഭകളിലായി ഏതാണ്ട് 235 ലധികം ബിഷപ്പുമാരുണ്ട്. ഇവരുടെ കാറുകളുടെ വില ഒന്ന് പരിശോധിക്കണം.
ഇവരുടെ സാമ്പത്തിക ധാരാളിത്തത്തിന്റെ ഒരു കൊച്ച് സംഭവം ഇതാ. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം ആസ്ഥാനമായ
സി എസ് ഐ സൗത്ത് കേരള ബിഷപ്പ് തന്റെ ഏറ്റവും പുതിയ ഇന്നോവ ക്രിസ്റ്റ കാറിന് ഭാഗ്യ നമ്പരായ ഗഘഛഹ ഇഉ 999 എന്ന നമ്പര്‍ കിട്ടാന്‍ മുക്കാല്‍ ലക്ഷം രൂപയാണ് മുടക്കിയത്. തിരുവനന്തപുരം ഞഠഛ: ഓഫീസില്‍ സഭാ ട്രഷററുടെ പേരില്‍ 75000 രൂപ കെട്ടിവെച്ചാണ് ഭാഗ്യ നമ്പര്‍ നേടിയത്. കര്‍ത്താവിനേക്കാള്‍ 999 എന്ന നമ്പരിലാണ് തിരുവനന്തപുരത്തെ ഈ പുണ്യപുരു ഷന് വിശ്വാസം. ഇയാളുടെ അരമനയില്‍ നിന്ന് കേവലം ഏഴ് കിലോമീറ്റര്‍ അപ്പുറത്തുള്ള കടപ്പുറത്താണ് കുഞ്ഞുങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനായി നിലവിളിക്കുന്നത്.
ഇങ്ങനെ ലക്ഷങ്ങളുടെ ആഡംബര കാറും മദ്യവും മദിരാക്ഷിയുമായി ചുവന്ന കുപ്പായമിട്ട് നടക്കുന്ന നികൃഷ്ട ജീവികള്‍ ആരുടെ മോചനത്തിനും മോക്ഷത്തിനുമാണ് ഈ നെട്ടോട്ട മോടുന്നത്. ?
ഈ ദുഷ്ടന്മാരേക്കാള്‍ എത്രയോ എത്രയോ നന്മയുള്ളവരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ . എല്ലാ. പാര്‍ടികളിലും പെട്ടവര്‍ കടപ്പുറത്തുണ്ട് .. എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും നമ്മുടെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഈ പാവങ്ങളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് അല്‍പ്പ മെങ്കിലും ആശ്വാസം പകരുന്നത്. മനുഷ്യന്റെ വേദനയില്‍ പങ്കുചേരാത്ത ഈനികൃഷ്ട ജീവികളെ ചൊറു തണത്തിന്റെ പത്തല് വെട്ടി അടിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം –

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരള സര്‍ക്കാരും കേന്ദ്ര എജന്‍സികളുമെല്ലാം ഒരേപോലെ പരാജയപ്പെടുകയും സുനാമി ദുരന്തത്തിനുശേഷവും നാം പാഠങ്ങള്‍ പഠിക്കാത്തതിനെയും വിമര്‍ശിക്കുന്ന ലേഖകന്‍, എല്‍.ഡി.എഫ് ഗവണ്‍മെന്റ് പള്ളിയുടെ അവകാശവാദത്തെ തള്ളുകയും പിന്നീട് പള്ളിയുടെ അവകാശവാദത്തിനു മുമ്പില്‍ സ്വയം പൊളിയുകയും ചെയ്ത കാഴ്ച ഓര്‍മ്മപ്പെടുത്തുന്നു. ഓഖി ദുരന്തത്തില്‍പ്പെട്ട് മടങ്ങിവരാത്തവരുടെ എണ്ണത്തെപ്പറ്റിയാണ് പള്ളിയും സഭയും പറഞ്ഞ കണക്കുകളെ സര്‍ക്കാര്‍ ആദ്യം തള്ളിയത്. പിന്നെ സഭ പറഞ്ഞതിനെക്കാള്‍ ഇരട്ടിയിലേറെ പേരെ കാണാനില്ലെന്ന കണക്ക് സര്‍ക്കാരിന് പുറത്തുവിടേണ്ടിവന്നു. അങ്ങനെ അത് ചിരിക്കാന്‍ വകനല്‍കി.

എ.ജെ.ഫിലിപ്പിന്റെ പോസ്റ്റ് പൂര്‍ണരൂപത്തില്‍:

 

Ockhi in Kerala
Passing the buck
AJ Philip
Roy Mathew is a freelance journalist and friend based in Kerala’s Capital Thiruvanthapuram. He is known for his no-holds-barred, acerbic comments he makes in his Facebook posts and television channel discussions.
One of his posts that caught my attention was provoked by a photograph that showed Kerala Chief Minister Pinarayi Vijayan personally consoling Gokulam Gopalan, owner of the Gokulam group of companies, who lost his father.
He lamented the fact that Vijayan did not have time to go to those fish workers’ huts where their wives and children were anxiously waiting for them in the wake of the Ockhi cyclone that hit the coastal areas of the state.
In a channel discussion, I also heard the journalist lamenting the fact that those bishops who move about in BMWs and Mercs did not find it worthy of their time to meet the victims of Ockhi, because they “smelt of fish and were, therefore, untouchable”.
While quoting him, I do not forget the service the priests of the Latin diocese of Thiruvanthapuram did for the fish workers’ community in the district. The church had better statistics about those who went to the sea both in small boats and large, mechanized ones. There was a huge gap between the number of victims tabulated by the state and the diocese.
On December 7, i.e., 10 days after Ockhi formed itself in distant lands and first lashed Sri Lanka before moving to Kerala, Tamil Nadu, Lakshadweep and dissipating in Gujarat, there were 397 fish workers yet to return from the sea. On that day four more bodies were recovered from the sea raising the figure of the dead to 37. Many of them were in such a state of decay that they were difficult to be identified except through DNA tests.
In terms of the number of people affected, Ockhi came nowhere near the Tsunami that hit the coastal areas of South India on December 26, 2004.
I vividly remember that day as I was at the Chandigarh airport on way to Kolkata when I received a message that unimaginably high tides were lashing the coasts destroying all human habitations on the coastlines.
It was the first time I heard the word Tsunami, which the dictionary defines as “a long high sea wave caused by an earthquake, submarine landslide, or other disturbance”. One question that bothered me was whether it was safe to go to Kolkata though reports did not suggest that the epicenter was anywhere near the eastern metropolis.
That evening I checked into Taj Bengal and watched on television video footages of the widespread death and destruction that the Tsunami caused. The next morning I went to the exclusive restaurant on the same floor that all the members of the Kolkata Group, who had come for a conference, were attending.
I found Union Science and Technology minister Kapil Sibal, a fellow member of the Group, sitting alone and eating an assortment of cut fruits.
“Can I share your table?” I asked the minister. “Please”, he said asking me to occupy the chair in front of him. I wanted to know from the horse’s mouth how the government coped with the Tsunami. He told me that he was on the verge of cancelling his trip to Kolkata. Finally, he cancelled one flight in the afternoon to book himself into a late-evening flight, in order not to disappoint Dr Amartya Sen, who organized the conference in collaboration with Unicef.
Kapil Sibal was candid enough to tell me that he himself had not heard about Tsunami. He also told me how he spent all his day monitoring the situation in the cyclone-hit areas in Tamil Nadu, Kerala and Lakshadweep. He admitted that he and his ministry were taken unawares when the Tsumani which had its epicenter near the Indonesian island of Sumatra hit India and other countries. He told me about the need to strengthen the early-warning systems to minimize the ill-effects of such calamities.
The minister did not have to tell me that as of that day there was no way in which an earthquake could be predicted.
Even today the scientific community in the world is not in a position to predict the quake, caused usually when rock underground suddenly breaks along a fault. This sudden release of energy causes the seismic waves that make the ground shake. We have to wait till seismologists are able to pick up signs of earthquakes and predict their occurrence.
The earthquake under the sea that caused the tsunami might have been unpredictable but the movement of the waves that took several hours to reach the Indian coasts from Sumatra was detectable and warning could be given to those living in the coastal areas to move to safer places. That alas did not happen resulting in the loss of more than 2,30,000 lives in 14 different countries, making it one of the deadliest natural disasters ever recorded.
Cyclone is an altogether different ballgame. It does not happen all of a sudden. A tropical cyclone is a storm system characterized by a low-pressure center and numerous thunderstorms that produce strong winds and flooding rain. A tropical cyclone feeds on heat released when moist air rises, resulting in condensation of water vapour contained in the moist air. Once formed, it can be devastating.
I remember visiting the areas around the Paradip port in Odisha which were hit by the super cyclone in 1999 and from where maximum death and destruction were reported. What saved many were the cyclone shelters built in the area. The one built by the Red Cross saved hundreds of lives. Years later, I met a boy whose name was Red Cross Nayak. He got the name because his mother developed labour pain soon after hundreds of people assembled at the shelter abandoning their hearth and homes.
The women created an enclosure for her with the help of a sari. Nobody had a knife or blade to cut the umbilical cord. So, someone sharpened a 50-paise coin and used it to make the cut. Thus was born Red Cross Nayak. The boy was in Class 4 when I met him but he could not correctly spell his name which he wrote as “Rad Crass Nayak”. It was a telling commentary on the education system in Odisha. It took me less than one minute to teach him the correct spelling and he told me that he would never forget the lesson I imparted.
I presumed that things had improved considerably since the 1999 Super Cyclone and the 2004 Tsunami. The only significant improvement was in the witticism of the people, especially those using the social media to give expression to their creativity. For instance, they wondered why when American hurricanes are given such sexy names as Katrina, the ones that hit India are called by such prosaic names as Ockhi. Other than that, things have remained much the same.
I worked for some time as a part-time news-reader in the Delhi unit of All India Radio. Every news bulletin of 10 minutes had a weather component which lasted about one minute. We had one instruction that we could drop not-so-important news-items but not the weather news. My boss Gopan Nair was an expert in translating the weather news into Malayalam. On most days, the bulletin would quote the meteorological department to say that pressure was building up somewhere in the Indian Ocean and there was the possibility of heavy or mild or no rains in the coastal areas of Kerala.
I often wondered how the bulletin would help a fish worker going to the high sea like Santiago in Ernest Hemingway’s much-celebrated novella The Old Man and the Sea. If he listened to the news-bulletins everyday, he would be as confused as a translator like me who did not know what to make of a report like this: “The wind began to blow violently owing to depression on the Bay of Bengal. Suddenly the whole sky was covered with dark clouds”.
Will there be a cyclone? No, the weatherman would not use the word for fear that the cyclone would dissipate by the time AIR was able to broadcast it.
In short, the weather predictions were practically useless. Small wonder that no mimicry show was complete those days without someone imitating the voice of Shankara Narayanan or Gopan or Sushama Thayyil Neelakantan or Satyendran or Mavelikkara Ramachandran to predict that there would be either rains or heavy rains or mild rains or no rains.
I remembered the mimicry artistes of yore when the officials of the Kerala Government and the NDA government blamed each other for not warning the fish workers of Thiruvanthapuram against going to the sea when the cyclone was on its way to the Kerala coast.
For instance, Dr K Satidevi from the IMD said, “The India Meteorological Department had issued a cyclone warning on November 29 to the Chief Secretaries of all the states concerned through fax.” I thought fax was replaced by other devices like a smart phone!
Fisheries Minister Mercykutty Amma, however, sought to pin the blame on “fishermen”, arguing that they had not heeded warnings. “There was a warning about adverse weather, and we had informed fishermen. But it was not about a cyclone. Fishermen are used to rough weather and did not heed to the warning and ventured out,” she said.
By the way, the fish workers would not like to be known as “fishermen” like the Scheduled Castes who would not like to be known as “Harijans”.
The truth of the matter is that the IMD used a language like the language Thiruvanthapuram MP Shashi Tharoor is fond of using. You may wonder what that language is. Here is a sample of Tharoor’s language: “Individuals who make their abodes in vitreous edifices would be advised to refrain from catapulting perilous projectiles”. Did you understand him? I am sure the answer is No. What the learned MP meant was, “Those who live in glass houses should not throw stones”.
Had Tharoor, not Pinarayi Vijayan, been the Chief Minister, he would have understood the IMD language, though his own language is as undigestible as “perilous projectiles”.
Neither the IMD nor the state fisheries department used the word “Cyclone” when they issued the warning. Yes, the fish workers are used to labouring in rough weather.
Even in the Bible there are references to the disquiet sea. There is an episode in which Jesus’ disciples wake him up and say, “Lord, save us. We’re going to die!” He asked them, “Why are you afraid, you who have little faith?” Then he got up and rebuked the winds and the sea and there was a great calm.” The men were amazed. “What kind of man is this?” they asked. “Even the winds and the sea obey him!”
While both the state and the Centre claim that they warned the fish workers, the latter did not get any warning except about the rough sea, which is as uncommon as the letter “e” in Mani Shankar Aiyar’s name. Thirteen years have passed since Tsunami hit the Indian coast. A lot has happened in the scientific and technological areas.
We have a large, robust telecommunication network that can be used to circulate rumors and send thousands of Northeasterners back to their homes from Bengaluru. However, we could not use it to tell those going to the seas not to venture out for a couple of days till the threat of cyclone was over.
Hundreds of crores of rupees have been invested in strengthening the warning systems but they did not work to the benefit of the fish workers. What’s worse, when the cyclone hit the sea coast, neither the Coast Guards nor the Indian Navy was willing to do any search and help those stranded. They, too, waited till the sea became calm.
Reports suggest that in Kanyakumari district, the state authorities were able to use all their alert systems so much so that they could minimize the damage. In Kerala, there was little coordination among the government agencies. The state government would say something in the morning and say something else in the evening. The officials preferred to sit at home or in their offices, instead of going to the coastal areas to provide maximum relief in minimum time.
The LDF government seemed to be more interested in disproving the church claims about the number of fish workers who had not returned after Ockhi hit the state. Then one day, the government came out with a figure which was nearly 50 per cent more than the diocesan figure. It thus became a laughing stock.
A few years ago, some survival kits were given to the fish workers. The kit contained an equipment which needs to be dropped in the sea when the fish workers face threat. It would immediately alert those in a Bengaluru office who would know the exact location of the boat from which the equipment was dropped and send help. The kit also contained highly-nutritious biscuits which can help the workers stay alive for several days.
But when the need arose, none of it worked. There are a string of scientific establishments in Kerala which are capable of detecting and alerting fish workers about climatic dangers.
Even the so-called disaster management system failed to deliver the goods. In short, Ockhi brought out the worst in the system. But then who bothers? As Roy Mathew says, the victims of Ockhi are the underdogs, who smell fish, and are, therefore, untouchable. In the social pyramid of Kerala, they come nowhere near money-wielding Thomas Chandys and Gokulam Gopalans and perfume-reeking Sarita Nairs whom those in power and outside of power try to cavort!
The writer can be reached at ajphilip@gmail.com
Courtesy: Indian Currents