ആ പ്രണയത്തെക്കുറിച്ച് ഒടുവില്‍ രമ്യാനമ്പീശന്‍റെ വെളിപ്പെടുത്തല്‍; വീഡിയോ ‍വൈറല്‍

മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയാണ് രമ്യാ നമ്പീശന്‍. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ രമ്യാ നമ്പീശന്‍ എന്നു വിളിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് എത്രയോ തവണ രമ്യ തെളിയിച്ചതാണ്. ഇപ്പോള്‍ സത്യ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് രമ്യ.

സത്യയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ തന്റെ പ്രണയ നഷ്ടത്തെക്കുറിച്ച് തുറന്നു പറയുന്നത്. തന്റേത് പ്രണയ പരാജയം എന്ന് പറയാന്‍ പറ്റില്ലെന്നാണ് രമ്യയുടെ നിലപാട്. പരസ്പരം സെറ്റാവില്ല എന്ന് തോന്നിയപ്പോള്‍ സംസാരിച്ച് അവസാനിപ്പിക്കുകയായിരുന്നു.

‘അതൊരു പ്രണയ പരാജയമാണെന്ന് പറയാന്‍ പറ്റില്ല. അത് എനിക്ക് സെറ്റായില്ലെന്ന് വേണം പറയാന്‍. ദേഷ്യവും കോപവും എല്ലാം ഉണ്ടായിരുന്നു. അവനെ വെടിവയ്ക്കണം എന്നുവരെ ആ സമയത്ത് തോന്നുമല്ലോ. ആ സമയത്ത് പരസ്പരം സംസാരിച്ച് പിരിയുകയായിരുന്നു.

പരാജയം എന്ന് പറയാമെങ്കിലും തനിക്ക് ജീവിതത്തില്‍ പരാജയപ്പെടാന്‍ താല്‍പര്യമില്ലെന്നും അതുകൊണ്ട് താന്‍ തന്നെയാണ് അതില്‍ നിന്നും പുറത്തുവന്നതെന്നും രമ്യ പറഞ്ഞു. ഇപ്പോള്‍ ജീവിതത്തില്‍ തോല്‍ക്കാതിരിക്കാന്‍ പോരാടുകയാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.