സ്ത്രീകള്‍ എന്നെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്; ആത്മവിശ്വാസത്തോടെ പൃഥിരാജ് പറയുന്നു

ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ മലയാളത്തില്‍ വര്‍ധിച്ചുവരുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് പ്രതികരിച്ചു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് മനസ് തുറന്നത്.

സിനിമയില്‍ രണ്ട് ലോകമുണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ‘എനിക്ക് ഞാന്‍ ജീവിക്കുന്ന സിനിമാ ലോകത്തെക്കുറിച്ചേ സംസാരിക്കാനാവു. എന്നാല്‍ ഇവിടെ വേറെ തരത്തിലുള്ള ആളുകളുണ്ടെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. എനിക്ക് ഒരു പരാതിയുമില്ല. ഞാന്‍ ജീവിയ്ക്കുന്ന സിനിമാ ലോകത്തോ, ഞാന്‍ ചെയ്യുന്ന സിനിമയിലോ ഒരു സ്ത്രീയ്ക്കും പരാതി ഉണ്ടവില്ല എന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും’- പൃഥ്വിരാജ് പറഞ്ഞു.

തന്റെ സിനിമകളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഒരു പരമാര്‍ശവും ഉണ്ടാവില്ല എന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഒരിക്കലും അത്തരം സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍ക്ക് അഭിനേതാവ് എന്ന നിലയില്‍ പ്രോത്സാഹനം നല്‍കില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു.

മാത്രമല്ല കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെതിരെ ശക്തമായി സംസാരിച്ച നടന്മാരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പിന്നിലും ഇദ്ദേഹമാണെന്നാണ് സംസാരം.