എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

ഇടുക്കി:എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍ . കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്. ചോരക്കുഞ്ഞിനെ തുണി ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനു- സന്ധ്യ ദമ്പതികളുടെ കുഞ്ഞിനെ വ്യാഴാഴ്ച രാവിലെയാണു സന്ധ്യയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനെത്തുടര്‍ന്നു പൊലീസ് അസ്വഭാവികമരണത്തിനു കേസ് എടുത്തിരുന്നു