മോദി സര്‍ക്കാര്‍ മുങ്ങുന്ന കപ്പല്‍; ബിജെപിയെ കൈയൊഴിഞ്ഞ് ആര്‍.എസ്.എസ്- മായാവതി

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. മോദി സര്‍ക്കാര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും ആര്‍ എസ് എസ് പോലും ബിജെപിയെ കൈയൊഴിഞ്ഞെന്നുമാണ് മായാവതി ട്വിറ്ററില്‍ കുറിച്ചത്.

ആര്‍എസ്എസ് ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കാത്തത് മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കൊണ്ടുളള ജനരോക്ഷം ഭയന്നാണെന്നും ഇക്കാരണം കൊണ്ട് മോദി ഭയന്നിരിക്കുന്നെന്നും മായാവതി പറഞ്ഞു.

രാജ്യത്തിനു വേണ്ടത് ഭരണഘടനയുടെ ജനക്ഷേമ അന്തസിന് അനുസരിച്ച് ഭരിക്കുന്ന ഒരു പ്രധാനമന്ത്രിയെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനൊക്കെ പുറമേ കഴിഞ്ഞ ദിവസം മോദിയുടെ ദളിത് സ്‌നേഹം അഭിനയമാണെന്നും മായാവതി ആരോപിച്ചിരുന്നു.