1987-88ല്‍ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചു; മോദിക്കു വീണ്ടും പരിഹാസം

ഡ​ൽ​ഹി: വീ​ണ്ടും വി​വ​ര​ക്കേ​ട് വി​ളി​ച്ചു​പ​റ​ഞ്ഞ് വി​വാ​ദ​ത്തി​ൽ ഇ​ടം​പി​ടി​ച്ച് ഇ​ന്ത്യാ മ​ഹാ​രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ കാ​മ​റ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ കു​റ​ച്ചു​പേ​രി​ൽ ഒ​രാ​ളാ​ണ് താ​നെ​ന്നും താ​ൻ പ​ക​ർ​ത്തി​യ എ​ൽ.​കെ. അ​ഡ്വാ​നി​യു​ടെ ക​ള​ർ​ചി​ത്രം 1988-ൽ ​ഇ-​മെ​യി​ൽ വ​ഴി അ​യ​ച്ചെ​ന്നു​മാ​ണ് മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദം.

ന്യൂ​സ് നേ​ഷ​ൻ എ​ന്ന ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മോ​ദി ഇ​ക്കാ​ര്യം അ​വ​കാ​ശ​പ്പെ​ട്ട​ത്. ബാ​ലാ​ക്കോ​ട്ട് ആ​ക്ര​മ​ണ ദി​വ​സം മ​ഴ​യും മേ​ഘ​ങ്ങ​ളും ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ളെ പാ​ക്കി​സ്ഥാ​ന്‍റെ റ​ഡാ​റു​ക​ളി​ൽ​നി​ന്നു മ​റ​യ്ക്കു​മെ​ന്നു മോ​ദി പ​റ​ഞ്ഞ​തും ഇ​തേ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു. ഈ ​”​മ​ണ്ട​ത്ത​ര​വും’ ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടു.

എ​ങ്ങ​നെ​യാ​ണ് നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളോ​ട് ഇ​ഷ്ടം തോ​ന്നി​ത്തു​ട​ങ്ങി​യ​ത് എ​ന്ന ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​ണ് മോ​ദി ത​ന്‍റെ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ​നി​ന്ന് “​ഗാ​ഡ്ജ​റ്റ് ഫ്രീ​ക്ക്’ ഏ​ടു​ക​ൾ വി​വ​രി​ച്ച​ത്.

മോ​ദി പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ ത​നി​ക്ക് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളോ​ടു ക​ന്പ​മു​ണ്ടാ​യി​രു​ന്നു. 1990-ക​ളി​ൽ ത​ന്നെ താ​ൻ സ്റ്റൈ​ല​സ് പെ​ൻ (ട​ച്ച്സ്ക്രീ​ൻ ഡി​വൈ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ) സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 1987-88 കാ​ല​ത്ത് ത​നി​ക്ക് ഒ​രു ഡി​ജി​റ്റ​ൽ കാ​മ​റ​യു​ണ്ടാ​യി​രു​ന്നു. മ​റ്റാ​രെ​ങ്കി​ലും ഇ​ത് സ്വ​ന്ത​മാ​ക്കി​യി​രു​ന്നോ എ​ന്ന​റി​യി​ല്ല.