അവനെ വെടിവച്ചു കൊല്ലാന്‍ പോലും തോന്നിയിട്ടുണ്ട്, അത്രയ്ക്കും വെറുപ്പായിരുന്നു എനിക്ക്: ജീവിതത്തിലെ കഠിന ദിവസങ്ങളെപ്പറ്റി തുറന്നുപറഞ്ഞ് രമ്യാ നമ്പീശന്‍

അവതാരകയായി വന്ന് നടിയായി തിളങ്ങിയ താരമാണ് രമ്യാ നമ്പീശന്‍. ഒരു അമ്പലവാസി കുട്ടിയില്‍ നിന്നും എന്തിനെയും ചങ്കൂറ്റത്തോടെ നേരിടുന്ന രമ്യയിലേക്കുള്ള യാത്ര മലയാളി പ്രേക്ഷകര്‍ക്കും എന്നും അത്ഭുതമാണ് സമ്മാനിച്ചത്. ഒരിടയ്ക്ക് സിനിമയില്‍ നിന്നും മാറിനിന്ന രമ്യ ഇപ്പോള്‍ തിരിച്ചെത്തുകയാണ്. കൂടുതല്‍ ശക്തയായി.

താരത്തിന്റെ പുതിയ തമിഴ് ചിത്രം ‘സത്യ’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ യൗവ്വന ഗാനം ഇതിനോടകം സൂപ്പര്‍ഹിറ്റായി കഴിഞ്ഞു. സിനിമയുടെ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പങ്കുവെയ്ക്കുന്നതിനിടയ്ക്ക് തന്റെ തകര്‍ന്ന പ്രണയത്തെക്കുറിച്ചും രമ്യ വെളിപ്പെടുത്തി.

പ്രണയത്തെപ്പറ്റി മുമ്പും തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയേറെ വെളിപ്പെടുത്തലുകള്‍ ആദ്യമാണ്. ജീവിതത്തില്‍ പ്രണയ നൈരാശ്യം ഉണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടായിരുന്നുവെന്നാണ് രമ്യ മറുപടി നല്‍കിയത്. ‘അതൊരു പ്രണയ തകര്‍ച്ചയാണെന്ന് പറയാന്‍ പറ്റില്ല. അത് എനിക്ക് സെറ്റായില്ലെന്ന് വേണം പറയാന്‍. ദേഷ്യവും കോപവും എല്ലാം ഉണ്ടായിരുന്നു. അവനെ വെടിവെക്കണം എന്നുവരെ ആ സമയത്ത് തോന്നുമല്ലോ. ആ സമയത്ത് പരസ്പരം സംസാരിച്ച് പിരിയുകയായിരുന്നു.

മുന്‍ കാമുകന്‍ ഇപ്പോള്‍ നിരാശയിലായിരിക്കും. ഇത്രയും വലിയ താരത്തെയാണല്ലോ ഒഴിവാക്കിയതെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടാവും. അവതാരകന്‍ പറഞ്ഞു. അതെനിക്ക് അറിയില്ല. അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം-രമ്യ പറഞ്ഞു. ചായ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും മുന്നോട്ട് പോകാന്‍ പറ്റില്ല. എന്തൊരു മാനസിക വിഷമം ഉണ്ടെങ്കിലും ചായയോ ബിരിയാണിയോ തന്നാല്‍ ഞാന്‍ ഓകെ ആകുമെന്നും രമ്യ പറഞ്ഞു.

പരാജയം എന്ന് പറയാമെങ്കിലും എനിക്ക് ജീവിതത്തില്‍ പരാജയപ്പെടാന്‍ താല്‍പര്യമില്ല. അതുകൊണ്ട് ഞാന്‍ തന്നെയാണ് അതില്‍ നിന്നും പുറത്തുവന്നത്. ഇപ്പോള്‍ ഞാന്‍ പോരാടുകയാണ്, ജീവിതത്തില്‍ തോല്‍ക്കാതിരിക്കാന്‍- രമ്യ പറഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് രമ്യയായിരുന്നു.