ആഗോളഭീകരനായ മസൂദ്അസറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കും

ന്യൂഡല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനാക്കിയുള്ള പ്രഖ്യാപനം ഭീകരത വളര്‍ത്തുന്നതിനും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഭീകരര്‍ക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുക.ഇപ്പോള്‍ ജീവിക്കുന്ന രാജ്യമായ പാകിസ്ഥാന് പുറത്തേക്ക് മസൂദ് അസറിന് സഞ്ചരിക്കാനാവില്ല.മാത്രമല്ല ആയുദങ്ങള്‍ വാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പൂര്‍ണ്ണമായ വിലക്ക് ഉണ്ടാകും.ലോകത്തെല്ലായിടത്തുമുള്ള മസൂദ് അസ്ഹറിന്റെ സമ്പത്ത് മരവിപ്പിക്കാനും ആഗോള ഭീകരനായുള്ള പ്രഖ്യാപനത്തിലൂടെ സാധിക്കും.

ഇതിനെല്ലാമുപരി പാകിസ്താനാണ് ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം എന്ന ഇന്ത്യന്‍ വാദത്തിനുള്ള അംഗീകാരം കൂടിയാണ് യുഎന്‍ നടപടി. പാകിസ്താന്‍ സംരക്ഷിക്കുന്ന മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കുന്നതിലൂടെ പീകിസ്ഥാനു നേരെക്കൂടിയാണ് വിരലുകള്‍ ചൂണ്ടുന്നത്.യുഎന്നിന്റെ ഭീകരരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാകിസ്ഥാനില്‍ നിന്നുളളവരാണ്.