ഐപിഎല്‍ പ്ലേ ഓഫ്; സമയക്രമത്തില്‍ മാറ്റംവരുത്തി ബിസിസിഐ

മുംബൈ: മേയ് ഏഴിനാണ് പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.അന്ന് മത്സരം ഏഴരയ്ക്കാവും ആരംഭിക്കുക. ഇപ്പോള്‍ എട്ട് മണിക്കാണ് മത്സരം തുടങ്ങുന്നത് അതുകൊണ്ട് മത്സരങ്ങളില്‍ ചിലത് പന്ത്രണ്ട്മണിക്കും അവസാനിക്കാത്ത സാഹചര്യത്തിലാണ് ബി.സി.സി യുടെ ഈ തീരുമാനം.

ആദ്യ ക്വാളിഫയര്‍ മെയ് ഏഴിന് ചെന്നൈയില്‍ വച്ച് നടക്കും. എലിമിനേറ്ററും രണ്ടാം ക്വാളിഫയറും 8, 10 തിയതികളിലായി വിശാഖപട്ടണത്ത് നടക്കും. മെയ് 12ന് ഹൈദരാബാദിലാണ് ഫൈനല്‍. ചെന്നൈയില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഫൈനല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.