അടുത്ത അ‍ഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത വേനൽ‌ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ കനത്ത മഴ. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മഴ പെയ്തത്.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തുടനീളം കനത്ത വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മലപ്പുറം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.