ആദായ നികുതി റെയ്ഡ്: റവന്യൂ സെക്രട്ടറിയെയും സി.ബി.ഡി.ടി. ചെയര്‍മാനെയും കമ്മീഷന്‍ വിളിപ്പിച്ചു

ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ആ​ദാ​യ​നി​കു​തി ബോ​ർ​ഡ് ചെ​യ​ർ​മാ​നും റ​വ​ന്യൂ സെ​ക്ര​ട്ട​റി​യും നേരിട്ട് ഹാ​ജ​രാ​യി മു​ഴു​വ​ൻ വി​ശ​ദാം​ശ​വും ന​ൽ​ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം നി​ല​നി​ൽ​ക്കെയാണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

റെ​യ്ഡു​ക​ൾ ന​ട​ത്തു​ന്ന​തി​ൽ തെ​ര. ക​മ്മീ​ഷ​ൻ എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ ശ​ത്രു​താ മ​നോ​ഭാ​വം പു​ല​ർ​ത്തി റെ​യ്ഡിന് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കൂടാതെ റെയ്ഡുകൾ ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യുന്നു.

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ വി​ശ്വ​സ്ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 281 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​ത്തി​ന്‍റെ കൈ​മാ​റ്റം ക​ണ്ടെ​ത്തി​യെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അറിയിച്ചിരുന്നു.