താനും ചൗക്കിദാര്‍; തന്നെ ട്വറ്ററില്‍ വിമര്‍ശനങ്ങള്‍ക്ക് എതിരായി സുഷമയുടെ മറുപടി

ന്യുഡല്‍ഹി: വിദേശകാര്യമന്ത്രിയായുള്ള കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം നോക്കുകയാണെങ്കില്‍ പ്രതിപക്ഷ കക്ഷികളെ വരെ
മൗനം പാലിപ്പിക്കും വിധം വിജയം കൈവരിച്ച വ്യക്തിയാണ് സുഷമ സ്വരാജ്. നരേന്ദ്ര മോദിക്ക് പിറകെ എന്‍.ഡി.എ മന്ത്രിസഭയിലെ ജനപ്രീതിയുള്ള മന്ത്രി കൂടിയാണ് സുഷമ.
സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി തനിക്ക് ലഭിക്കുന്ന പരാതികളും പരിഭവങ്ങളും എത്രയും വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുഷമ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്.

തന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുഷമയുടെ ഒരു മറുപടി വൈറലാവുകയാണ്. ട്വിറ്ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നത് സുഷമാ സ്വരാജ് അല്ലെന്നും പിന്നില്‍ മറ്റേതോ പി.ആര്‍ (പബ്‌ളിക് റിലേഷന്‍) പ്രവര്‍ത്തകന്‍ ഉണ്ടെന്നായിരുന്നു ഒരു ട്വീറ്റ്. എന്നാല്‍ ഇതിന് ഉടന്‍ തന്നെ മറുപടിയും സുഷമ നല്‍കി. മറുപടി ഇങ്ങനെയായിരുന്നു- ‘അതു ഞാന്‍ തന്നെയാണ്. അല്ലാതെ എന്റെ പ്രേതമല്ല’.

ജര്‍മ്മനിയില്‍ വച്ച് പരിക്കേല്‍ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതിമാരുടെ വിവരങ്ങള്‍ നല്‍കി ട്വീറ്റ് ചെയ്തപ്പോള്‍ പേരിനൊപ്പം ചൗക്കിദാര്‍ എന്നുകൂടി അവര്‍ ചേര്‍ത്തിരുന്നു. ഇത് ചോദ്യം ചെയ്തും ഒരാള്‍ രംഗത്തെത്തി. ‘മാഡം, നിങ്ങള്‍ ഞങ്ങളുടെ വിദേശകാര്യമന്ത്രിയാണെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. ബി.ജെ.പിക്കുള്ളിലെ തന്നെ ഏറ്റവും വിവേകമതിയായ ആള്‍. എന്നിട്ടും എന്തിനാണ് സ്വയം കാവല്‍ക്കാരന്‍ എന്നു വിശേഷിപ്പിക്കുന്നത്’- ഇതായിരുന്നു സുഷമയോടുള്ള ചോദ്യം. എന്നാല്‍ ഉടന്‍ തന്നെ മറുപടിയും എത്തി. ‘കാരണം വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ കാവല്‍ വേലയാണ് ഞാന്‍ ചെയ്യുന്നത് എന്നതുകൊണ്ട്’- ഇതായിരുന്നു ഉത്തരം.