ക​ണ്ണ​ന്താ​നം എ​റ​ണാ​കു​ള​ത്ത്, ആറ്റിങ്ങൽ ശോഭസുരേന്ദ്രൻ; ബി.ജെ.പി പട്ടിക ഇന്ന്

തിരുവനന്തപുരം: കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എ​റ​ണാ​കു​ള​ത്ത് മ​ത്സ​രി​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. ശോ​ഭ സു​രേ​ന്ദ്ര​ൻ ആ​റ്റി​ങ്ങ​ലി​ൽ മ​ത്സ​രി​ച്ചേ​ക്കും. ശോ​ഭ സു​രേ​ന്ദ്ര​ൻ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​രു​തെ​ന്നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. ടോം ​വ​ട​ക്ക​നെ കൊ​ല്ല​ത്തും ബി​ജെ​പി പ​രി​ഗ​ണി​ക്കു​ന്നുണ്ട്.

അതെ സമയം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് സീ​റ്റി​ല്ലെ​ന്ന് സൂ​ച​ന. ശ്രീ​ധ​ര​ൻ​പി​ള്ള മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പേ​ര് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും.