മലയോര മേഖലയിൽ പാളയത്തിൽ പട; കണ്ണൂരിൽ സുധാകരൻ വിയർക്കും

പേരാവൂർ: കെ.സുധാകരന് തലവേദനയായി കണ്ണൂർ മലയോരത്ത് കോൺഗ്രസ്സിൽ തർക്കം കനക്കുന്നു .പാർട്ടി സംഘടനാ സംവിധാനം പരിഹരിക്കേണ്ട സുധാകര വിഭാഗം ഗ്രൂപ്പ് തർക്കം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. പേരാവൂർ നിയോജകമണ്ഡലത്തിലും ഇരിക്കൂർ നിയോജകമണ്ഡലത്തിലും കെ.കരുണാകരന്റെ പേരിൽ ട്രസ്സ് രൂപീകരിച്ചാണ് ഒരു വിഭാഗം കോൺഗസ് പ്രവർത്തകർ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രതിസന്ധിയിലാക്കുന്നത്.ഗ്രൂപ് വൈരം മൂക്കുന്ന വിവരം സോഷ്യൽ മീഡിയായിൽ വ്യാപക ചർച്ചയായിരിക്കയാണ് .

കഴിഞ്ഞ ദിവസം പേരാവൂരിൽ കെ.കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ചു കൊണ്ട് ഐ വിഭാഗം പരസ്യമായി രംഗത്ത് വന്നിരുന്നു. പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തം മറുവിഭാഗത്തെ അമ്പരപ്പിക്കുകയും ചെയ്തു.ഞായറാഴ്ച പേരാവൂരിൽ ചേർന്ന ഐ വിഭാഗം യോഗം സംഘടനാ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്വം സ്ഥലം എം.എൽ.എ.സണ്ണി ജോസഫിനാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രശ്‌നങ്ങൾ തീർത്തില്ലെങ്കിൽ ഓഫീസ് പിടിച്ചെടുത്തും മണ്ഡലം കമ്മറ്റികൾ രൂപീകരിച്ചും വരും ദിവസങ്ങളിൽ കടുത്തനടപടികൾ ഉണ്ടാവുമെന്നും ഐ.വിഭാഗം പറയുന്നു.

കഴിഞ്ഞ തവണ കെ സുധാകരൻ തോൽക്കാൻ ഏറ്റവും അധികം കാരണം കെ സുധാകരന്റെ ഏറ്റവും അധികം അടുപ്പക്കാരനായ -കെ സുധാകരൻ ഫൈറ്റ് ചെയ്തു വാങ്ങിയെടുത്ത് വിജയിപ്പിച്ച സണ്ണി ജോസഫ് എം എൽ എ യുടെ മണ്ഡലത്തിലും -ഇരിക്കൂറിലെ കെ.സി ജോസെഫിന്റെ മണ്ഡലത്തിലും വോട്ടു ചോർച്ച ഉണ്ടായതിനാൽ ആയിരുന്നു .പേരാവൂരിലെ കേളകം കണിച്ചാർ -കൊട്ടിയൂർ ഭാഗങ്ങളിൽ പൊതുജനവും വോട്ടർമാരും കസ്തുരി രംഗൻ വിഷയത്തിൽ കെ സുധാകാരനുമായി എതിർപ്പുണ്ടായിട്ടും അത് പരിഹരിക്കാൻ ശ്രമിച്ചില്ല .കത്തോലിക്കാ സഭയുമായും -ബിഷപ്പുമാരുമായി ഏറ്റവും അധികം അടുപ്പവും ബന്ധവും ഉള്ള പേരാവൂർ എം എൽ എ ഈ വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിച്ചില്ല എന്നായിരുന്നു ആരോപണം .സണ്ണി ജോസഫും കെ.സി ജോസഫും ശ്രമിച്ചിരുന്നെങ്കിൽ കോൺഗ്രസ് ഭൂരിപക്ഷ പ്രദേശത്തെ ഈ വിഷയങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നു .എന്നാൽ സുധാകരനെ തോൽപ്പിക്കാൻ പാർട്ടിയിൽ തന്നെ ചിലർ വാരുവാൻ ശ്രമിച്ചു എന്നും ആരോപണം ഉയർന്നിരുന്നു.

2014 ലെ അതെ തരത്തിൽ സംഘടനാ വിഷയങ്ങൾ ഊതികത്തിക്കുന്നതിൽ മറ്റു ഗ്രൂപ്പുകളുമായി സംഘട്ടനം ഉണ്ടാക്കുന്നതും -വിഷങ്ങൾ ഉള്ള മണ്ഡലാം കമ്മറ്റികളിലെ വിഷയങ്ങൾ പരിഹരിക്കാതെ ഗ്രൂപ്പ് വൈരം ഇപ്പോഴും ഉയർത്തുന്നത് കെ സി ഗ്രൂപ്പും സണ്ണി ജോസഫ് വിഭാഗവും ആണെന്ന് മണ്ഡലത്തിൽ ഉള്ളവർ പറയുന്നു .

ഞായറാഴ്ച ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഐ വിഭാഗം പ്രവർത്തകർ ശ്രീകണ്ഠാപുരത്ത് ചേർന്ന് കരുണാകരൻ ട്രെസ്റ്റ് രൂപീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഈ യോഗത്തിലും വൻതോതിൽ പ്രവർത്തകർ പങ്കെടുത്തു.കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടിൽ അസംതൃപ്തരായ ഐ.വിഭാഗത്തിലെ ഭൂരിപക്ഷം നേതാക്കളും അണികളും രഹസ്യമായി എൽ.ഡി.എഫിനെ സഹായിക്കുമെന്നാണ് അറിയുന്നത്.