സി​പി​എ​മ്മു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്; ബം​ഗാ​ളി​ൽ സ​ഖ്യ​മി​ല്ല

ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രാ​യ കോ​ണ്‍​ഗ്ര​സ്-​സി​പി​എം സ​ഖ്യം ത​ക​ർ​ച്ച​യി​ലേ​ക്ക്. സി​പി​എ​മ്മു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യക്തമാക്കി. പി​സി​സി അ​ധ്യ​ക്ഷ​ൻ സോ​മേ​ന്ദ്ര നാ​ഥ് മി​ത്ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ചയ്ക്കുശേഷമാണ് തീരുമാനം.

കോ​ണ്‍​ഗ്ര​സു​മാ​യി ആ​ലോ​ചി​ക്കാ​തെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​താ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ചൊ​ടി​പ്പി​ച്ച​ത്. സി​പി​എം ത​ങ്ങ​ളോ​ട് ചെ​യ്ത​ത് മ​ര്യാ​ദ​യി​ല്ലാ​ത്ത പ്ര​വൃ​ത്തി​യാ​ണെ​ന്നാ​ണ് സോ​മേ​ന്ദ്ര നാ​ഥ് മി​ത്ര ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ സ​ഖ്യം ത​ന്നെ വേ​ണ്ടെ​ന്ന് വ​യ്ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് സ്വീ​ക​രി​ച്ചിരുന്നു.

42 സീ​റ്റു​ക​ളി​ൽ 25 സീ​റ്റി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.