ജ​ന​താ​ദ​ൾ എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​ഷ് അ​ലി ബി​എ​സ്പി​യി​ൽ ചേ​ർ​ന്നു.

ഡ​ൽ​ഹി: ജ​ന​താ​ദ​ൾ എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​ഷ് അ​ലി പാ​ർ​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ച് ബി​എ​സ്പി​യി​ൽ ചേ​ർ​ന്നു. ബി​എ​സ്പി അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് മി​ശ്ര അ​ലി​യെ പൂ​ച്ച​ണ്ട് ന​ൽ​കി പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

ജ​ന​താ​ദ​ളി​ന്‍റെ യു​പി ഘ​ട​കം അ​ത്ര ശ​ക്ത​മ​ല്ലെ​ന്നു പ​റ​ഞ്ഞ ഡാ​നി​ഷ് അ​ലി ക​രു​ത്തു​റ്റ നേ​തൃ​ത്വ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ണ് ബി​എ​സ്പി​ക്കൊ​പ്പം ചേ​ർ​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. ആ​ത്മാ​ർ​ഥ​മാ​യാ​ണ് താ​ൻ ജ​ന​താ​ദ​ളി​നു വേ​ണ്ടി പ്ര​വ​ർ​ക​ത്തി​ച്ച​തെ​ന്നു പ​റ​ഞ്ഞ അ​ലി ജെ​ഡി​എ​സ് ത​ല​വ​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി​യ ശേ​ഷ​മാ​ണ് ബി​എ​സ്പി​ക്കൊ​പ്പം ചേ​ർ​ന്ന​തെ​ന്നും പ​റ​ഞ്ഞു.

മാ​യാ​വ​തി എ​പ്പോ​ഴാ​ണോ ത​ന്നെ ചു​മ​ത​ല​ക​ൾ ഏ​ൽ​പി​ക്കു​ന്ന​ത് ആ ​നി​മി​ഷം മു​ത​ൽ ബി​എ​സ്പി​ക്കാ​യു​ള്ള ത​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ലി വ്യ​ക്ത​മാ​ക്കി.