ഉമ്മൻചാണ്ടിക്ക് സാധ്യതയേറുന്നു; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തമ്മിലടിച്ച് ഗ്രൂപ്പുകൾ

ഡ​ല്‍​ഹി: സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും ത​ർ​ക്കം. ഇ​ടു​ക്കി, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചാ​ണ് ത​ര്‍​ക്കം. ഉ​മ്മ​ന്‍​ചാ​ണ്ടി​യും കെ.​സി.​വേ​ണു​ഗോ​പാ​ലും സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. മറ്റ് മു​തി​ര്‍​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഉ​മ്മ​ൻ ചാ​ണ്ടി മ​ത്സ​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​യ​സാ​ധ്യ​ത അ​ദ്ദേ​ഹ​ത്തെ ആ​ശ്ര​യി​ച്ചാ​ണെ​ന്നും നേ​താ​ക്ക​ൾ ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ് വി​വ​രം. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നി​ൽ ഉ​മ്മ​ൻ ചാ​ണ്ടി വേ​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ഇ​തി​നി​ടെ, സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് ഗ്രൂ​പ്പ് ത​ർ​ക്ക​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. വ​യ​നാ​ട്ടി​ല്‍ ടി.​സി​ദ്ദി​ഖി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ ഐ ​ഗ്രൂ​പ്പ് കെ.​പി.​അ​ബ്ദു​ള്‍ മ​ജീ​ദി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഇ​ടു​ക്കി​യി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന് വേ​ണ്ടി എ ​ഗ്രൂ​പ്പ് ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തു​ണ്ട്. എ​ന്നാ​ൽ, ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​മാ​ണ് ഐ ​ഗ്രൂ​പ്പി​ന്‍റെ ആ​വ​ശ്യം.

വ​ട​ക​ര​യി​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍റെ പേ​രാ​ണ് അ​വ​സാ​ന​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ആ​ല​പ്പു​ഴ, വ​ട​ക​ര, വ​യ​നാ​ട്, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ങ്ങ​ളാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​കാ​ത്ത​തെ​ന്നാ​ണ് നേ​താ​ക്ക​ളോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.