അനുഷ്‌കയോട് പ്രണയമില്ല; പക്ഷെ ഒരു ബോളിവുഡ് സുന്ദരിയുടെ കടുത്ത ആരാധകനാണ് ഞാന്‍; പ്രഭാസിന്റെ വെളിപ്പെടുത്തല്‍

ബാഹുബലി ഇറങ്ങിയ നാള്‍ മുതല്‍ അനുഷ്‌കഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹം കഴിക്കണമെന്ന ആഗ്രഹം പോലും ആരാധകവൃന്ദം മുന്നോട്ട് വെച്ചിരുന്നു.

എന്നാല്‍ താരങ്ങള്‍ ഇതിനോട് വലിയ തരത്തില്‍ പ്രതികരിച്ചിരുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങളെന്ന് ഇരുവരും ഇടയ്ക്കിടയ്ക്ക് പറയുകയും ചെയ്തു.

ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രഭാസ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അനുഷ്‌ക അടുത്ത സുഹൃത്ത് മാത്രമാണെന്നും തനിക്ക് അനുഷ്‌കയോടെ പ്രണയമില്ലെന്നും താരം വ്യക്തമാക്കി.

അതേസമയം ഒരു ബോളിവുഡ് സുന്ദരിയോടുള്ള അഗാധമായ ആരാധനയാണെന്ന് തുറന്നുപറയാനും പ്രഭാസ് മടികാട്ടിയില്ല. ഒരു കാലത്ത് ബോളിവൂഡിലെ സ്വപ്‌നറാണിയായിരുന്ന രവീണടണ്ടനോടാണ് ബാഹുബലി നായകന്റെ കടുത്ത ആരാധന.

‘അണ്ടാസ് അപ്‌ന അപ്‌ന’ എന്ന ചിത്രം കാണുമ്പോഴെല്ലാം ആരാധന വര്‍ദ്ധിക്കാറുണ്ടെന്നും ഒരു ചാനല്‍ പരിപാടിക്കിടെ പ്രഭാസ് വ്യക്തമാക്കി.