ഏവിയേഷന്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ 5 പെണ്‍കുട്ടികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ഏവിയേഷന്‍ കോളേജിലെ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ ചാടിയ സംഭവത്തില്‍ 5 സഹപാഠികളെ അറസ്റ്റ് ചെയ്തു. ഷാലു, വൈഷ്ണവി,നീതു, എലിസബത്ത്, ഷൈജ, ആതിര എന്നീ പെണ്‍കുട്ടികളെയാണ് പൊലീസ് കസ്റ്റഡയില്‍ എടുത്തിരിക്കുന്നത്.

ഭീഷണി, മര്‍ദ്ദനം, എസ്സി-എസ്ടി അതിക്രമം തുടങ്ങി എട്ടോളം വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം കോളേജ് പ്രിന്‍സിപ്പലിന്റെ പ്രേരണമൂലമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കി. കൊണ്ടോട്ടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് 3 നില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്. വിദ്യാര്‍ഥികള്‍ക്കായി കോളേജ് അധികൃതര്‍ കോഴിക്കോട് സംഘടിപ്പിച്ച ക്യാമ്പിനിടെയാണ് സംഭവം. വിദ്യാര്‍ഥികളെ താമസിപ്പിച്ചിരുന്ന ലോഡ്ജിന് മുകളില്‍ നിന്നാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്.

വിദ്യാര്‍ഥികള്‍ക്കായി കോളേജ് അധികൃതര്‍ സംഘടിപ്പിച്ച ക്യാമ്പിനിടെ സഹപാഠികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഐപിഎംഎസ് കോളേജിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു.

വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് താഴേക്ക് ചാടുന്ന ദൃശ്യങ്ങള്‍ എംഫ്‌ളിന്റ് മീഡിയ പുറത്തുവിട്ടിരുന്നു