ഉലകംചുറ്റിപ്പറക്കാന്‍ ഒരമ്മയും മകളും

എണ്‍പതു ദിവസം കൊണ്ട് ഉലകംചുറ്റി പറന്നുവരാന്‍ തയ്യാറെടുക്കുകയാണ് പൈലറ്റുമാരാ ഒരമ്മയും മകളും. വിമാനം പറത്തുന്നത് ഹോബിയാക്കി മാറ്റിയിട്ടുള്ള കര്‍ണാടകസ്വദേശികളായ ആഡ്രി ദീപിക മെബനും 19കാരിയായ മകള്‍ ആമി മേത്തയുമാണ് രണ്ട് ചെറിയ വിമാനങ്ങള്‍ പറത്തി 80 ദിവസം കൊണ്ട് 50000 കിലോമീറ്റര്‍ ചുറ്റിയടിച്ചുവരാന്‍ തയ്യാറെടുക്കുന്നത്.

ഇതിനായി മഹി എന്നുപേരായ രണ്ട് മൈക്രോ വിമാനങ്ങള്‍ വാങ്ങിക്കഴിഞ്ഞു. 30 ലിറ്റര്‍ ശേഷിയുളള രണ്ട് ഇന്ധന ടാങ്കുകളുള്ളതാണ് വിമാനം. നാലര മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനാകും. പകല്‍ മാത്രമേ ഇവര്‍ വിമാനം പറത്തുകയുള്ളൂ. 2018 ഫെബ്രുവരിയാണ് യാത്ര തുടങ്ങുന്നത്. സ്ത്രീശാക്തീകരണം എന്ന സന്ദേശം പരത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ആഡ്രി പറയുന്നു.