സംശയമെന്തിന്, പ്രിയങ്ക തന്നെ സെക്‌സി

ലണ്ടന്‍: എഷ്യയിലെ വളരെ സെക്‌സിയായ സ്ത്രീയാരാണ്? സംശയം വേണ്ട, പ്രിയങ്ക ചോപ്ര തന്നെ. ഇത് അഞ്ചാം വട്ടമാണ് ആ പട്ടം പ്രിങ്കയ്ക്ക് കിട്ടുന്നത്. ഇന്ത്യക്കാരികളായ നിയാ ശര്‍മ്മ രണ്ടാം സ്ഥാനത്തും ദീപിക പഡുകോണ്‍ മൂന്നാം സ്ഥാനത്തുമാണ്.

എല്ലാവര്‍ഷവും ബ്രിട്ടനില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് അഞ്ചുതവണ പ്രിയങ്ക ഒന്നാമത് തുടരുന്നത്. ലണ്ടനിലെ ഈസ്റ്റേണ്‍ ഐ എന്ന വാരിക നടത്തിയ വോട്ടെടുപ്പില്‍ അമ്പത് സെക്‌സി സ്ത്രീകളില്‍ നിന്നാണ് പ്രിയങ്കയെ ഒന്നാമതായി തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം പക്ഷേ ദീപിക പഡുകോണ്‍ ആണ് ഒന്നാമതെത്തിയത്. ടി.വി നടിയാണ് രണ്ടാമതെത്തിയ നിയാ ശര്‍മ്മ.