പരസ്ത്രീഗമനം: ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ തിളച്ചയെണ്ണ ഒഴിച്ചു

ഭര്‍ത്താവിന്റെ ജാരവേല കണ്ടുപിടിച്ച ഭാര്യ പക തീര്‍ത്തതെങ്ങനെയെന്നോ? തിളച്ച എണ്ണ കോരി സാധനത്തില്‍ ഒഴിച്ചു. തമിഴ്‌നാട്ടിലെ മധുര ജില്ലയിലാണ് സംഭവം. 30 വയസ്സുകാരിയായ പി.ശശികലയാണ് കടുംകൈ ചെയ്തതെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവ് എം. പരമേശ്വരന്‍ പൊള്ളലേറ്റ് മധുര രാജാജി ആശുപത്രിയിലാണുള്ളത്.

വിരാട്ടിപ്പട്ടിലെ ഒരു യുവതിയുമായി പരമേശ്വരന് ഇടപാടുള്ള കാര്യം ശശികല അറിഞ്ഞത് വൈകിയാണ്. അറിഞ്ഞതോടെ ഭര്‍ത്താവുമായി അവള്‍ വഴക്കിട്ടു. അതോടെ പരമേശ്വരന്‍ വീട്ടില്‍ വരാതായി. തുടര്‍ന്ന് പോലീസ് കേസായി. പരമേശ്വരനെ വിളിച്ചു പോലീസ് വിരട്ടി. വീട്ടില്‍ പോയി താമസിക്കാന്‍ പറഞ്ഞിട്ടും പരമേശ്വരന്‍ കാമുകിയുടെ കൂടെയായി പാര്‍പ്പ്.

കഴിഞ്ഞയാഴ്ച ശശികല പരമേശ്വരനെ വിളിച്ച് കൊഞ്ചിക്കുഴഞ്ഞ് സോപ്പിട്ട് നയത്തില്‍ വീട്ടില്‍ വരുത്തി. പരമേശ്വരന്‍ രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ശശികല അടുപ്പത്ത് ചീനച്ചട്ടി വച്ചു. എണ്ണയൊഴിച്ച് തിളപ്പിച്ചു. ഉറങ്ങിയെന്ന് ഉറപ്പായപ്പോള്‍ മുണ്ടുമാറ്റി ജനനേന്ദ്രിയത്തില്‍ എണ്ണയൊഴിച്ചു. നിലവിളിച്ചോടിയ പരമേശ്വരനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.