മികച്ച വിലയില്‍ സവിശേഷതകളുടെ കൂടൊരുക്കി ഇന്‍ഫിനിക്‌സ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

ഹോങ്കോങ്ങിലെ മൊബൈല്‍ നിര്‍മാതാക്കളായ ഇന്‍ഫിനിക്‌സ് മൂന്ന് സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുമായി ഇന്ത്യന്‍ വിപണിയിലെത്തി. നോട്ട് 4, ഹോട്ട് 4 പ്രൊ എന്നീ രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് ഇന്‍ഫിനിക്‌സ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഇന്നു മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ വില്‍പനയാരംഭിക്കുന്ന ഈ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകളുടെ ഫീച്ചറുകള്‍ നോക്കാം.

ഗ്ലോസി മെറ്റാലിക് പെയ്ന്റ് ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക് ബോഡിയാണ് നോട്ട് 4 ന്റേത്. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി ഗ്ലാസ് ഡിസ്‌പ്ലേ, ഡ്യുവല്‍ സിംകാര്‍ഡ്, മൈക്രോ എസ്ഡി കാര്‍ഡ്, ഒക്ടാകോര്‍ മീഡിയാടെക് എംടി6753 പ്രൊസസറില്‍ 3ജിബി റാം. 32 ജിബി സ്റ്റോറേജ്, ഡ്യുവല്‍ എല്‍ഇഡി ഫഌഷോടുകൂടിയ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 4300 മില്ലി ആമ്പിയറിന്റെ റിമൂവബിള്‍ ബാറ്ററി എന്നിവയ്‌ക്കൊപ്പം അതിവേഗ ചാര്‍ജിംങ് സംവിധാനമായ എക്‌സ്ചാര്‍ജ് സാങ്കേതിക വിദ്യ എന്നിവയും ഉണ്ടാവും. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് അടിസ്ഥാനമാക്കിയ ഇന്‍ഫിനിക്‌സിന്റെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ എക്‌സ്ഓഎസ് 2.2ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8,999 രൂപയാണ് ഇന്‍ഫിനിക്‌സ് നോട്ട് 4ന്റെ വില

ഗ്ലോസി ഫിനിഷുള്ള പ്ലാസ്റ്റിക് ബോഡി തന്നെയാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 4 പ്രൊയുടേത്. ഡിസ്‌പ്ലേ അല്‍പം ചെറുതാണ്. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വാഡ് കോര്‍ മീഡിയാ ടെക് എംടി 6737 പ്രൊസസര്‍, 3ജിബി റാം, 16 ജിബി സ്റ്റോറേജ്, 4000 മില്ലി ആമ്പിയര്‍ ബാറ്ററി, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, നോട്ട് 4. ആന്‍ഡ്രോയ്ഡ് മാഷ്‌മെലോയില്‍ അടിസ്ഥാനമാക്കിയുള്ള എക്‌സ്ഓഎസിലാണ് ഹോട്ട് 4 പ്രോയുടെ പ്രവര്‍ത്തനം. 7,499 രൂപയാണ് ഹോട്ട് 4 പ്രോയുടെ വില