യമുനാതീരം നശിപ്പിച്ചത് ആര്‍ട്ട്ഓഫ് ലിവിംഗ്; ശ്രീ ശ്രീ രവിശങ്കറില്‍ നിന്ന് പിഴ ഇടാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍

ഡല്‍ഹി: ലോക സാംസ്‌കാരികോത്സവം സംഘടിപ്പിച്ചതിലൂടെ യമുനാ നദീതീരം നശിപ്പിച്ചതിന്റെ പൂര്‍ണ ഉത്തരവാദി ആര്‍ട് ഓഫ് ലിവിംഗാണെന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍. അതുകൊണ്ടുതന്നെ ജീവനകലയുടെ ആചാര്യനില്‍ നിന്ന് പിഴ ഇടാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

ഇതുവരെ ആര്‍ട് ഓഫ് ലിവിംഗ് അടച്ചിട്ടുള്ള പിഴ കൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാമെന്നും െ്രെടബ്യൂണല്‍ നിര്‍ദ്ദേശിച്ചു. പിഴ തുകയേക്കാള്‍ അധികം ചിലവ് ഇതിനായി വേണ്ടി വന്നാല്‍ അത് രവിശങ്കറില്‍ നിന്ന് ഈടാക്കാനും െ്രെടബ്യൂണല്‍ ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്.