ഫാഷന്‍ ലോകത്തും ശബരിമല ട്രെന്റിംഗ്‌

ഫാഷന്‍രംഗത്തും ശബരിമല സ്‌പെഷ്യല്‍ വസ്ത്രങ്ങള്‍ക്ക് പ്രിയമേറുന്നു. സന്നിധാന ദര്‍ശനത്തിന് പ്രത്യേകം ഡിസൈന്‍ ചെയ്ത ഷര്‍ട്ടും മുണ്ടുകളുമാണ് വിപണി കീഴടക്കുന്നത്. നഗരത്തിലെ വസ്ത്രവില്‍പ്പന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഇത്തരം വസ്ത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ കാണികള്‍ക്ക് കൗതുകം ജനിപ്പിക്കുന്നുണ്ട്.