പടയൊരുക്കം സമാപനം 14ന്; രാഹുല്‍ ഗാന്ധി എത്തും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണ ജാഥ ‘പടയൊരുക്കം’ സമാപന സമ്മേളനം ഈ മാസം 14ന് നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. ശംഖുമുഖത്ത് കെട്ടിയിരുന്ന സമാപന വേദി അടക്കം ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രാഹുല്‍ ഗാന്ധി അതിനു ശേഷം ആദ്യമായി സംസ്ഥാനത്ത് പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടിയായിരിക്കും പടയൊരുക്കം.