ജാലിയന്‍വാലാബാഗ് കൂട്ടക്കൊല: ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍

അമൃത്സര്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍.
ചരിത്രത്തലെ ഈ ദുരന്തം ആരു മറക്കില്ലെന്നും ഇവിടെ വരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അമൃത്സറില്‍ ജാലിയന്‍ വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

2013ല്‍ ഇന്ത്യ സന്ദര്‍ശിച്ച അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സംഭവത്തെ ലജ്ജാവഹം എന്ന് അവലപിച്ചിരുന്നെങ്കിലും മാപ്പ് പറഞ്ഞില്ല. 1919 ഏപ്രില്‍ 13ന് നിരായുധരായ സമരക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സൈന്യം വെടിവയ്ക്കുകയായിരുന്നു.