ഹാ​ർ​ദി​ക്കിന്റെ ഓ​ൾ​റൗ​ണ്ട് മി​ക​വി​ൽ വെ​ല്ലിം​ഗ്ട​ണി​ൽ ഇന്ത്യയ്ക്ക് ജയം

വെ​ല്ലിം​ഗ്ട​ണ്‍: അ​വ​സാ​ന മ​ത്സ​ര​വും ജ​യി​ച്ച് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു വി​രാ​മ​മി​ട്ടു. വെ​ല്ലിം​ഗ്ട​ണി​ൽ ന​ട​ന്ന അ​ഞ്ചാം ഏ​ക​ദി​ന​ത്തി​ൽ 35 റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 253 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ആ​തി​ഥേ​യ​ർ 44.1 ഓ​വ​റി​ൽ 217 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ബാ​റ്റിം​ഗി​ൽ 45 റ​ണ്‍​സും ബൗ​ളിം​ഗി​ൽ ര​ണ്ടു വി​ക്ക​റ്റും നേ​ടി​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ പ​ര​ന്പ​ര 4-1-ന് ​സ്വ​ന്ത​മാ​ക്കി.

253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് തുടക്കം തന്നെ പതറിയിരുന്നു. 44.1 ഓവറില്‍ 217 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റും ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കേദാര്‍ യാദവും ഭൂവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഓപ്പണര്‍ കോളിന്‍ മണ്‍റോ (24), ഹെന്റി നിക്കോള്‍സ് (8), റോസ് ടൈലര്‍(1) എന്നിവരുടെ മോശം പ്രകടനമാണ് ന്യൂസിലന്റിനെ സ്‌കോര്‍ പിന്തുടരാന്‍ സാധിക്കാത്തത്.

അമ്പാട്ടി റായിഡുവിന്റെ ബാറ്റിംഗ് കരുത്താണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സെടുക്കവെ എല്ലാവരും പുറത്താവുകയായിരുന്നു. 113 പന്തില്‍ 90 റണ്‍സെടുത്ത അംബാട്ടി റായുഡുവും അവസാന പന്തുകളില്‍ ആഞ്ഞടിച്ച ഹാര്‍ദിക് പാണ്ഡ്യ (22 പന്തില്‍ 45)യുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിജയ് ശങ്കര്‍ (45), രോഹിത് ശര്‍മ (2), ശിഖര്‍ ധവാന്‍ (6), ശുഭ്മാന്‍ ഗില്‍ (7), ധോണി (1), കേദാര്‍ ജാദവ് (34), ഭുവനേശ്വര്‍ കുമാര്‍ (6), മുഹമ്മദ് ഷമി (1) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍ ബോര്‍ഡിലെ സംഭാവന.