കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മാറ്റിവയ്ക്കണം; ആവശ്യവുമായി പൊലീസ്

കൊച്ചി: വര്‍ഷാവസാനദിനത്തില്‍ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പുതുവല്‍സരാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മത്സരത്തിന്റെ സുരക്ഷയ്ക്കായി വേണ്ടത്ര പൊലീസിനെ വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണവര്‍.

ഇതുസംബന്ധിച്ച കത്ത് സിറ്റി പോലീസ് കമ്മീഷണര്‍ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് കൈമാറി. മത്സരത്തിന്റെ വേദിയോ, തീയതിയോ മാറ്റണമെന്നാണ് ആവശ്യം. അതേസമയം ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല.

ഐഎസ്എല്ലിലെ ഏറ്റവും ആവേശകരമാകുമെന്ന് പ്രതീക്ഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് – ബംഗളൂരു എഫ് സി പോരാട്ടമാണ് ഡിസംബര്‍ 31 ന് നടക്കേണ്ടിയിരുന്നത്.