ഓഹരിവിപണികള്‍ നഷ്ടത്തില്‍

മുംബൈ: രാജ്യത്തെ ഓഹരി വിപണികള്‍ ഇന്നും നഷ്ടത്തില്‍. സെന്‍സെക്സ് 42 പോയന്റ് നഷ്ടത്തില്‍ 32,759ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 10,094ലുലമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 957 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 715 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.