നിവിന്‍പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് ഒഴിവാക്കിയതോ; മറുപടിയുമായി അമലാപോള്‍

നിവിന്‍ പോളി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ നായികാവേഷത്തില്‍ അമല പോള്‍ എത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പെട്ടെന്നാണ് അമല പോളിനെ നായികാസ്ഥാനത്തുനിന്നും നീക്കിയത്. പകരം പൃഥ്വിരാജ് ചിത്രം എസ്രയിലൂടെ മലയാളത്തിലേക്കെത്തിയ പ്രിയ ആനന്ദിനെയാണ് ചിത്രത്തിലെ നായികയാക്കിയത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അമലയെ നായികസ്ഥാനത്തുനിന്നും മാറ്റിയത്. ഇതിനുപിന്നാലെ അമലയെ മാറ്റിയതിനു പിന്നില്‍ പല കാരണങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു.

ആരോപണങ്ങള്‍ക്കെല്ലാം ട്വിറ്ററിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് അമല. കായംകുളം കൊച്ചുണ്ണിയില്‍നിന്നും തന്നെ മാറ്റിയതല്ലെന്നും മറ്റു ചില സിനിമകളുടെ ഷൂട്ടിങ് തിരക്കുകള്‍ മൂലം സ്വയം താന്‍ ചിത്രത്തില്‍നിന്നും പിന്മാറിയതെന്നുമാണ് അമല പോള്‍ വ്യക്തമാക്കി.

 

മമ്മൂട്ടി ചിത്രം ഭാസ്‌കര്‍ ദി റാസ്‌കലിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ അരവിന്ദ് സ്വാമിയാണ് ചെയ്യുന്നത്. നയന്‍താരയുടെ വേഷത്തിലാണ് അമലയെത്തുക.