ഷൂട്ടിംഗിനിടെ ചാര്‍മ്മിള തലകറങ്ങി വീണു

ചാലക്കുടി: പ്രമുഖ നടി ചാര്‍മിള വാളൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് തലകറങ്ങി വീണത്. ഇതോടെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

കൊരട്ടിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാര്‍മ്മിള ആരോഗ്യം വീണ്ടെടുത്തതോടെ മടങ്ങി. ഒരു പത്താം ക്ലാസിലെ പ്രണയം എന്ന നിതീഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.