ആ​ല​പ്പാ​ടി​നെ ത​ക​ർ​ത്ത​ത് ഖ​ന​ന​മ​ല്ല, സു​നാ​മി​യെന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രാ​യ സ​മ​ര​ത്തെ ത​ള്ളി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ രം​ഗ​ത്ത്. ആ​ല​പ്പാ​ടി​നെ ത​ക​ർ​ത്ത​ത് ഖ​ന​ന​മ​ല്ല, സു​നാ​മി​യാ​ണ്. ഖ​ന​നം നി​ർ​ത്തി​വ​യ്ക്കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

ആ​ല​പ്പാ​ട്ടെ വി​ഷ​യ​ത്തി​ൽ വി​വാ​ദ​ത്തി​നും സ​മ​ര​ത്തി​നു​മു​ള്ള ഒ​രു സാ​ഹ​ച​ര്യ​വു​മി​ല്ല. ഇ​വി​ടെ ഖ​ന​നം നി​ർ​ത്തി​യാ​ൽ പി​ന്നെ തു​ട​ങ്ങാ​ൻ സാ​ധി​ക്കി​ല്ല. തീ​രം സം​ര​ക്ഷി​ക്കാ​ൻ ക​ട​ൽ​ഭി​ത്തി​യു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖ​ന​നം ആ​ല​പ്പാ​ടി​ന് ദോ​ഷ​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഐ​ആ​ർ​ഇ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. കെ​എ​ച്ച്എം​എ​ൽ എം​ഡി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ആ​ല​പ്പാ​ട്ട് പ്ര​ശ്ന​മു​ള്ള​താ​യി പ​രാ​മ​ർ​ശ​മി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.