നാടകീയ ജയം; ഹിമാചലിനെ ഞെട്ടിച്ച് കേരളം ക്വാർട്ടറിൽ

അംതാർ:രഞ്ജി ട്രേഫി മത്സരത്തിൽ കേരളത്തിന് നാടകീയ ജയം. ഹിമാചലിനെ ഞെട്ടിച്ച് സീസണിലെ കേരളത്തിന്റെ നാലാം ജയമാണിത്. കേരളം 297 റൺസ് എന്ന ലക്ഷ്യം മറികടന്നാണ് ജയത്തിലെത്തിയത്. 8 കളിയിൽ 26 പോയിന്റ് നേടി തുടർച്ചയായി രണ്ടാം തവണയാണ് കേരളം ക്വാർട്ടറിലെത്തുന്നത്. അഞ്ചു വിക്കറ്റിനാണ് കേരളം ആതിഥേയരെ പരാജയപ്പെടുത്തിയത്.

എട്ട് മത്സരങ്ങളില്‍ 26 പോയിന്റാണ് കേരളം നേടിയത്. വിജയപ്രതീക്ഷ ഇല്ലാതെ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ കേരളത്തിനായി വിനൂപ് (96), സച്ചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് വിസ്മയ വിജയത്തിന് അരങ്ങൊരുക്കിയത്.

സ്‌കോര്‍: ഹിമാചല്‍ 297 & 285/5. കേരളം: 286 & 299/5.